പ്രണയത്തിന് തടസ്സം നിന്നു; പുരുഷ സുഹൃത്തിനെ പാമ്പാട്ടിയുടെ സഹായത്തോടെ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ

നൈനിറ്റാള്‍ : പാമ്ബ് പിടുത്തക്കാരന്‍റെ സഹായത്തോടെ ആണ്‍ സുഹൃത്തിനെ മൂര്‍ഖൻ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തി യുവതിയും സുഹൃത്തും. രാംപൂര്‍ റോഡിലെ താമസക്കാരനും ഓട്ടോ ഷോറൂം വ്യാപാരിയുമായ അങ്കിത് ചൗഹാൻ (32) ആണ് പാമ്ബിന്‍റെ കടിയേറ്റ് മരിച്ചത്. ജൂലൈ 14ന് രാത്രിയോടെ ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനിയിലാണ് സംഭവം.

അങ്കിതിന്‍റെ കാമുകിയായ മഹി തന്‍റെ പുതിയ സുഹൃത്തായ ദീപ് കാണ്ഡപാലുമായി കൂടുതല്‍ അടുക്കുകയും അവളുടെ പുതിയ പ്രണയത്തിന് തടസം നിന്ന അങ്കിത് ചൗഹാനെ ഒഴിവാക്കുന്നതിനു വേണ്ടി കൊലപാതകം നടത്തുകയും ആയിരുന്നു. കൃത്യം നടത്തുന്നതിനായി സുഹൃത്തുമായി ഗൂഢാലോചന നടത്തിയ യുവതി, ഉദ്ദം സിങ് നഗറില്‍ നിന്നുള്ള ഒരു പാമ്ബ് പിടുത്തക്കാരന്‍റെ സഹായം തേടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതിയായ യുവതി ജൂലൈ 14 ന് അങ്കിത് ചൗഹാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പാമ്ബ് പിടുത്തക്കാരനായ രാംനാഥിന്‍റെ സഹായത്തോടെ മൂര്‍ഖൻ പാമ്ബിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ അബോധാവസ്ഥയിലായ അങ്കിതിനെ കാറില്‍ കയറ്റി കൊണ്ടുപോയി ഗോല ബൈപ്പാസിലെ റോഡരികില്‍ വാഹനം ഉപേക്ഷിക്കുകയും ചെയ്‌തു. മഹിയുടെ വീട്ടിലെ ജോലിക്കാരിയും കൊലപാതകത്തിന് സഹായിച്ചിട്ടിണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ പാമ്ബ് പിടുത്തക്കാരന്‍ രാംനാഥിനെ അറസ്റ്റ് ചെയ്‌തു. മഹി, ദീപ് കാണ്ഡപാല്‍, മഹിയുടെ വീട്ടിലെ ജോലിക്കാരി എന്നിവര്‍ ഒളിവിലാണ്. കൊലപാതകത്തിന്‍റെ മുഴുവൻ വിശദാംശങ്ങളും ഉടൻ വെളിപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൃത്യത്തിന് ശേഷം മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ ഹല്‍ദ്വാനി ഹൈവേയിലെ തീൻ പാനി ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാറില്‍ മൃതദേഹം ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

സ്വഭാവിക മരണമായി വരുത്തിതീര്‍ക്കാൻ കാറിലെ എസി ഓണ്‍ ചെയ്‌ത ശേഷമാണ് പ്രതികള്‍ കടന്നുകളഞ്ഞത്. ജൂലൈ 15 ന് ഹല്‍ദ്വാനി നഗരത്തില്‍, ഹൈവേയുടെ വശത്ത് പാര്‍ക്ക് ചെയ്‌തിരുന്ന കാറിന്‍റെ പിൻസീറ്റില്‍ ഒരു മൃതദേഹം ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. അകത്തുനിന്ന് പൂട്ടിയ കാറില്‍ എസി ഓണായിരുന്നതായി പൊലീസ് പറഞ്ഞു.

അസ്വഭാവിക മരണത്തില്‍ പൊലീസ് കേസെടുത്തിരുന്നു. കാറിനകത്ത് ശ്വാസം മുട്ടിയാണ് അങ്കിതിന്‍റെ മരണം സംഭവിച്ചതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ അങ്കിതിന്‍റെ ഇരുകാലുകളിലും പാമ്ബുകടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നത് പൊലീസിനെ സംശയത്തിനിടയാക്കി. വിഷപ്പാമ്ബാണ് അങ്കിത് ചൗഹാനെ കടിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. അങ്കിതിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഇതോടെ ഇരയുടെ സഹോദരി ഇഷ ചൗഹാൻ നല്‍കിയ പരാതിയില്‍ പൊലീസ് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.

പൊലീസിന് നല്‍കിയ പരാതിയില്‍ ഇഷ ചൗഹാൻ പല പ്രധാന കാര്യങ്ങളും പറഞ്ഞിരുന്നു. ജൂലൈ 14 ന് തന്‍റെ സഹോദരൻ അങ്കിത് പെണ്‍സുഹൃത്തായ മഹിയേയും സുഹൃത്ത് ദീപ് കാണ്ഡപാലിനെയും കാണാനായി പോയിരുന്നു. അതിനുശേഷം വീട്ടില്‍ വന്നില്ലെന്നാണ് ഇഷ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് കൂടുതല്‍ മേഖലകളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.