വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞു; സോഷ്യല്‍ മീഡിയ ഫിറ്റ്നസ് താരത്തിന് ദാരുണാന്ത്യം

ബാലി: വ്യായാമത്തിനിടെയുണ്ടായ അപകടത്തില്‍ 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ശരീരത്തില്‍ പതിച്ച് 33 വയസുകാരന് ദാരുണാന്ത്യം. സോഷ്യല്‍ മീഡിയയിലെ പ്രമുഖ ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറായ ഇന്തോനേഷ്യന്‍ സ്വദേശി ജസ്റ്റിന്‍ വിക്കിയാണ് മരിച്ചത്. ബാര്‍ബെല്‍ ഉയര്‍ത്തിക്കൊണ്ടുള്ള സ്ക്വാറ്റിനിടെ അപ്രതീക്ഷിതമായി അത് ശരീരത്തില്‍ പതിച്ച് കഴുത്ത് ഒടിയുകയായിരുന്നു.

ജൂലൈ 15നാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് അപകടം സംഭവിച്ചതെന്ന് ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഷോള്‍ഡറില്‍ ബാര്‍ബെല്ലുമായി സ്ക്വാറ്റ് ചെയ്യുന്നതിനിടെ നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കാതെ വരികയായരുന്നു. വെയിറ്റ് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലേക്ക് വീഴുകയും ബാര്‍ബെല്‍ കഴുത്തില്‍പതിക്കുകയുമായിരുന്നു. വെയിറ്റ് ലിഫ്റ്റിങ് സമയത്ത് സഹായത്തിനുണ്ടായിരുന്ന ആളിനും ബാലന്‍സ് നഷ്ടമായി പിന്നിലേക്ക് വീണു. 210 കിലോഗ്രാമിന്റെ ബാല്‍ബെല്ലാണ് ജസ്റ്റിന്‍ ഉയര്‍ത്താന്‍ ശ്രമിച്ചതെന്ന് ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.

കഴുത്ത് ഒടിഞ്ഞ് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ടായിരുന്ന ജസ്റ്റിന്‍ വിക്കിക്കായി അനുശോചനങ്ങള്‍ പ്രവഹിക്കുകയാണ്. ബാലിയിലെ പാര്‍ഡൈസ് എന്ന ജിംനേഷ്യത്തിലാണ്

മൂന്നുതൊട്ടിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ചെന്നലോട് മൂന്നുതൊട്ടിപ്പടി റോഡ് യാത്രക്കായി തുറന്നു കൊടുത്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാർഡിലെ റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്.

മാടക്കുന്നിൽ കോൺഗ്രസിലേക്ക് വന്നവർക്ക് സ്വീകരണം നൽകി

കോട്ടത്തറ:സിപിഎമ്മിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്ത് രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് വന്ന കോട്ടത്തറ പഞ്ചായത്ത് മാടക്കുന്ന് വാർഡിലെ സി പി എം പ്രവർത്തകരായ കുളത്തിങ്കൽ സിറിയക്, ആലീസ് എന്നിവർക്ക് മണ്ഡലം പ്രസിഡൻ്റ് സി സി

നിങ്ങളുടെ രക്തത്തിലെ ‘നിശബ്ദ കൊലയാളി’! മറഞ്ഞിരിക്കുന്ന ഭീഷണിയെ കുറിച്ചറിയാം

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് എപ്പോഴും കാരണക്കാരായി നമ്മൾ കരുതുന്ന രണ്ട് അവസ്ഥകളാണ് ഉയർന്ന രക്തസമ്മർദവും കൊളസ്‌ട്രോളും. എന്നാൽ കാർഡിയോളജിസ്റ്റുകൾ പറയുന്നത് ഇവയെക്കാൾ തീവ്രമായി ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന വേറൊരു ഘടകം നമ്മുടെ രക്തത്തിലുണ്ടെന്നാണ്. ഇതിനെ പക്ഷേ

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന്

പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്

പാൽച്ചുരം: പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) മരണപ്പെട്ടു. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോഡേക്ക് പോകുന്നതിനിടെ

ശ്വാസതടസം മാറുന്നില്ലേ? ആസ്ത്മയോ ശ്വാസകോശ അർബുദമോയെന്ന് മനസിലാക്കാം!

വിട്ടുമാറാത്ത ചുമയും രണ്ട് രോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ചുമയും ശ്വാസതടസവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. സാധാരണയായി ആസ്ത്മ മൂലം ബുദ്ധിമുട്ടുന്നവരിലാണ് ഈ ലക്ഷണം കൂടുതലായി കാണപ്പെടുന്നത് എന്നൊരു വിശ്വാസം പലരിലുമുണ്ട്. ചിലപ്പോൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.