കൽപ്പറ്റ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് കുഞ്ഞിക്കണ്ണൻ എൻഡോമെന്റ് വിതരണം ചെയ്തു. കോ-ഓപ്പറേറ്റീവ് വെൽഫയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ വിതരണം ഉദ്ഘാടനം ചെയ്തു. ഹൃദയ പലിശരഹിത വായ്പ പദ്ധതിയുടെ ഉദ്ഘാടനം വൈത്തിരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സുഗതൻ നിർവഹിച്ചു. പ്രസിഡന്റ് എം.ഡി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡന്റ് മൂസ കല്ലങ്കോടൻ,ഡയറക്ടർ മാത്യു, ഡയറക്ടർമാരായ എം മധു , ജോസഫ്, ഹനീഫ തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250







