ബത്തേരി : പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ ശേഷി വർധനവിനു സമഗ്ര പരിശീലനം നൽകുന്നതിന് ബത്തേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഫ്ലൈ ഹൈ ക്ലാസുകൾ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി 240 മണിക്കൂർ LSS, USS, NMMS ,NTSE , സൈനിക സ്‌കൂൾ , നവോദയ സ്‌കൂൾ , എന്നീ പരീക്ഷകൾക്കൊരുങ്ങുന്ന നഗര സഭാ പരിധിയിലെ 16 സ്‌കൂളുകളിൽ നിന്നും മുനിസിപ്പൽ തല പ്രതിഭാ നിർണ്ണയ പരീക്ഷ നടത്തി തെരെഞ്ഞെടുത്ത 120 പട്ടികവർഗ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. ദിവസവും ഉള്ള മാതൃകാ പരീക്ഷകൾ, പ്രോഗ്രസ് കാർഡ്, ഉച്ചഭക്ഷണം, യാത്ര ബത്ത, പഠനയാത്രകൾ , പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖം എന്നിവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് , പി ടി എ പ്രസിഡന്റ് അബ്ദുൽ അസീസ് മാടാല, കൺവീനർ ജിജി ജേക്കബ് , നിർവഹണ ഉദ്യോഗസ്ഥൻ അബ്ദുൾനാസർ പി എ എന്നിവർ ക്ലാസുകൾ വിലയിരുത്തി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







