കോഴിക്കറിയിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ സംഘർഷം ; 3 പേർക്ക് കുത്തേറ്റു..

കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ഹോട്ടലിൽ ഉണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. മറ്റ് മൂന്നുപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കൊല്ലം മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ (31), മുഹമ്മദ് അസർ (29), തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് (35) എന്നിവർക്കാണ് കുത്തേറ്റത്.

തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ് പ്രിൻസിന്റെ മാതൃ സഹോദരൻ റോബിൻസൺ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുൺ (23) ഷാഫിനിന്റെ ഡ്രൈവർ റഷീദിൻ ഇസ്ലാം എന്നിവരാണ് പരിക്കേറ്റ മറ്റു 3 പേർ. കേരളത്തിൽ നിന്ന് ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വിൽപന നടത്തുന്നവരാണ് തമിഴ്നാട് സ്വദേശികൾ. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.

വിളമ്പിയ ചിക്കൻ കറിക്ക് ഉപ്പ് കുറവാണെന്ന് പ്രിൻസ് റോബിൻസണിനോട് പറഞ്ഞു. ഇത് കേട്ട ഹോട്ടൽ ജീവനക്കാരൻ മുഹമ്മദ് ഷാഫിനെ വിളിച്ച് കൊണ്ടു വരികയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനിടെ ഷഫീൻ റോബിൻസണിനെ മർദിച്ചു. മർദനമേറ്റ മൂവരും ഹോട്ടൽ വിട്ടു പോയി. ഉടൻ അരുണിനെയും കൂട്ടി തിരിച്ചു വന്ന് ഹോട്ടൽ ജീവനക്കാരുമായി അടിപിടി ഉണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയും ആയിരുന്നു. പ്രിൻസ്, റോബിൻസൺ എന്നിവർ ചേർന്ന് ഹോട്ടൽ ഉടമകളെ വയറ്റിൽ കുത്തുകയായിരുന്നു.

തമിഴ്നാട് സ്വദേശികൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടൽ അധികൃതർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.