സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.കെ വഴി നടപ്പാക്കുന്ന കേരള സ്‌ക്കൂള്‍ വെതര്‍ സ്റ്റേഷന്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷതവഹിച്ചു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ എല്ലാ ദിനവും വിദ്യാര്‍ത്ഥികള്‍ കണ്ടെത്തുന്ന കാലാവസ്ഥ ഗൂഗിള്‍ വഴി അപ് ലോഡ് ചെയ്യുകയും അത് വാര്‍ത്താ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.സിന്ദു സെബാസ്റ്റ്യന്‍, എസ്എസ്.കെ വയനാട് ജില്ല പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ എന്‍.കെ സലീം അല്‍ത്താഫ്, എം.ജെ അഗസ്റ്റിന്‍, ബി.പി.ഒ കെ.കെ.സുരേഷ്, പി.ടി.എ പ്രസിഡണ്ട് പി.പി ബിനു, എസ്എം.സി ചെയര്‍മാന്‍ സി.പി മുഹമ്മദാലി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ജിജി തുടങ്ങിയവര്‍ സംസാരിച്ചു.

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു.
തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു. വിയ്യൂർ ജയിലിനു സമീപത്തു നിന്നു തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽ
								
															
															
															
															






