ക്രിക്കറ്റർ സർഫറാസ് ഖാന് മംഗല്യം; വധു കശ്മീർ സ്വദേശിനി

ഷോപിയാൻ: വിക്കറ്റ് കീപ്പർ ബാറ്ററായ സർഫറാസ് ഖാന് കല്യാണം. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനി റൊമാനയാണ് വധു. മുംബൈയ്ക്കായി രഞ്ജി ട്രോഫിയിലും ഡൽഹി ക്യാപിറ്റൽസിനായി ഐപിഎല്ലിലും കളിക്കുന്ന താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ താരവും ചിത്രം പങ്കുവെച്ചു. ഇതോടെ പ്രമുഖ ക്രിക്കറ്റർമാരടക്കം നിരവധി പേർ ആശംസകളുമായെത്തി. സൂര്യകുമാർ യാദവ്, തിലക് വർമ, ഉംറാൻ മാലിക്, ആവേശ് ഖാൻ, റുതുരാജ് ഗെയ്ക്ക്‌വാദ്, അക്‌സർ പട്ടേൽ, ഖലീൽ അഹ്മദ്, അഭിഷേക് പെരോൽ തുടങ്ങിയവരൊക്കെ ആശംസകൾ നേർന്നു. ഡൽഹി ക്യാപിറ്റൽസും ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിൽ താരം ആശംസകൾ അറിയിച്ചു.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന സർഫറാസ് ഖാന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നൽകാത്തതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. കല്യാണ വേളയിലും ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നതിനെ കുറിച്ച് താരം സംസാരിച്ചു. ‘കശ്മീരിൽ നിന്ന് കല്യാണം കഴിക്കുമെന്നതായിരുന്നു ദൈവ നിശ്ചയം, ഇന്ത്യയ്ക്കായി ഞാൻ കളിക്കുമെന്ന് ദൈവ നിശ്ചയമുണ്ടെങ്കിൽ തീർച്ചയായും കളിക്കും’ പ്രാദേശിക ചാനലിനോട് സംസാരിക്കവേ സർഫറാസ് പറഞ്ഞു.

37 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 3505 റൺസ് താരം നേടിയിട്ടുണ്ട്. 13 സെഞ്ച്വറികൾ നേടിയ സർഫറാസിന് 79.65 ശരാശരിയമുണ്ട്. പുറത്താകാതെ അടിച്ചുകൂട്ടിയ 301 റൺസാണ് ഉയർന്ന സ്‌കോർ. ലിസ്റ്റ് എ ക്രിക്കറ്റിൽ 39.08 ശരാശരിയിൽ 26 മത്സരങ്ങളിൽ നിന്നായി 469 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളുമുണ്ട്.

2022-23 രഞ്ജി ട്രോഫി സീസണിൽ 92.66 ശരാശരിയിൽ 556 റൺസടിച്ചിരുന്നു ഈ വിക്കറ്റ് കീപ്പർ ബാറ്റർ. ആറു മത്സരങ്ങളിൽ നിന്ന് മൂന്നു സെഞ്ച്വറിയും നേടി. 2022ൽ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനായിരുന്നു മുംബൈ ബാറ്റർ. ആറ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 122.75 ശരാശരിയിൽ 982 റൺസാണ് സർഫറാസ് സ്വന്തം പേരിലാക്കിയത്. നാലു സെഞ്ച്വറികളും നേടി.

2019-2020 രഞ്ജി ട്രോഫി സീസണിൽ ആദ്യ അഞ്ച് റൺവേട്ടക്കാരിൽ താരമുണ്ടായിരുന്നു. 154.66 ശരാശരിയിൽ 928 റൺസാണ് അടിച്ചത്. ഐപിഎല്ലിൽ ഡൽഹിക്കായി താരം കളിക്കുന്നുണ്ടെങ്കിലും മികവ് പ്രകടിപ്പിക്കാനായിട്ടില്ല. പുതിയ സീസണിൽ ടെസ്റ്റിലും ടി20യിലും കഴിവ് തെളിയിക്കാനുള്ള തയാറെടുപ്പിലാണ് താരം.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.