മഴ കുറവ്; സംസ്ഥാനം വരൾച്ചയിലേക്കോ?..

സംസ്ഥാനത്ത് മഴ ലഭ്യത കുറവാണെന്ന് റിപ്പോർട്ട്. ഈ വർഷം ഇതുവരെ ലഭിക്കേണ്ടിയിരുന്ന മഴയിൽ 45 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാൽ ഓഗസ്റ്റിൽ ആകെ ലഭിക്കേണ്ടിയിരുന്ന മഴയിൽ 88% കുറവുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കണക്കുകൾ പ്രകാരം സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.

ഇന്നലെ വരെയുള്ള കണക്കുകളാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 1 മുതൽ 9 വരെ കേരളത്തിൽ ശരാശരി ലഭിക്കേണ്ടിയിരുന്നത് 160.8 mm മഴയാണ്. എന്നാൽ ഇക്കാലയളവിൽ കിട്ടിയത് 18.7 mm മഴ മാത്രമാണ്.ഓഗസ്റ്റിൽ മാത്രം 88% മഴയുടെ കുറവുണ്ടായി. ഈ വർഷം പൊതുവേ സംസ്ഥാനത്ത് മൺസൂൺ മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 1 മുതൽ ഓഗസ്റ്റ് 9 വരെ സംസ്ഥാനത്തു 40% മഴയുടെ കുറവ് രേഖപ്പെടുത്തി .മുൻ വർഷങ്ങളിൽ ഓഗസ്റ്റ് ആദ്യ വാരമാകുമ്പോഴേക്കും ഇത്തവണ കിട്ടിയതിന്റെ ഇരട്ടിയോളം മഴ കിട്ടിയിരുന്നതായി കണക്കുകളിൽ വ്യക്തമാണ്.

2022 ൽ 297. 6 മില്ലി മീറ്ററും 2021ൽ 132.8 മില്ലി മീറ്ററും 2020ൽ 441.8 മിലി മീറ്ററും മഴ കിട്ടിയിരുന്നു. ജൂൺ മാസം കിട്ടേണ്ടിയിരുന്ന മഴ കൂടി അടുത്ത മാസങ്ങളിൽ കിട്ടില്ല എന്നാണ് നിഗമനം. അടുത്ത മാസം കിട്ടേണ്ട സ്വാഭാവിക മഴയിലും കുറവുണ്ടാകും. അങ്ങനെയെങ്കിൽ സംസ്ഥാനം കടുത്ത വരൾച്ചയിലേക്കാണ് നീങ്ങാൻ പോകുന്നത്.

ഇനിയങ്ങോട്ട് സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല; ഇന്ന് വിലയില്‍ വര്‍ധനവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. പിന്നീട് ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും

ധർമ്മടത്ത് പോര് മുറുകും, പിണറായി വിജയനെതിരെ അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

ധർമ്മടത്ത് പോര് മുറുകുന്നു. അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥി പരി​ഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി പി അബ്ദുൾ റഷീദ് സ്ഥാനാർത്ഥിയായേക്കും. കെപിസിസി അം​ഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം. തളിപ്പറമ്പിലായിരുന്നു

ഗതാഗത നിരോധനം

ബീനാച്ചി – പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള പ്രദേശത്ത് റോഡ് കട്ടിങ് പ്രവൃത്തിക്കിടെ മഴ പെയ്യ്തതിനാല്‍ അപകട സാധ്യത മുന്നില്‍കണ്ട് പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം അനിശ്ചിത

നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച്

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

മലപ്പുറം പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്. മൃതദേഹം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.