പുൽപ്പള്ളി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇന്നലെ രാത്രി 8.30ന് പെരിക്കല്ലൂർ കടവ് ഭാഗത്ത് കേരള എക്സൈസ് മൊബെൽ ഇന്റർ വെൻഷൻ യൂണിറ്റും ( KEMU ) ബത്തേരി റെയിഞ്ചും സംയുക്ത പരിശോധന നടത്തിയതിൽ അര കിലോ കഞ്ചാവുമായി കൽപ്പറ്റ മുണ്ടേരി കോളനി സ്വദേശി അഭിലാഷ് .എം(22) എന്നയാളെ പിടികൂടി NDPS കേസെടുത്തു. കബനി പുഴ കടന്ന് കർണ്ണാടകയിലെ ബൈര കുപ്പ, മച്ചൂർ ഭാഗങ്ങളിൽ പോയി കഞ്ചാവ് വാങ്ങി സുഹൃത്തുക്കളോടൊപ്പം മുണ്ടേരി ടൗണിലും കോളനി പ്രദേശത്തും ചെറിയ പൊതികളാക്കി വിൽപ്പന നടത്തുന്നയാളാണ് പിടിയിലായത്. പ്രതിയേയും തൊണ്ടിമുതലുകളും ബത്തേരി റെയിഞ്ചിൽ എത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു.

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.
കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്