മീനങ്ങാടി : ആഗസ്റ്റ് 17 മുതല്‍ 23 വരെ തൊടുപുഴയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്ന സബ് ജുനിയര്‍ ബോയ്‌സ് ഫുട്‌ബോള്‍ ടീം ജഴ്‌സി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. റഫീഖ് പ്രകാശനം ചെയ്തു. മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഡി.എഫ്.എ സെക്രട്ടറി ബിനു തോമസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ ബൈജു കെ.എസ്, എക്‌സിക്യുട്ടീവ് അംഗങ്ങളായ സന്തോഷ് കെ.എസ്, പ്രവീണ്‍ പി.എസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. രക്ഷിതാക്കളും, വിവിധ മെമ്പര്‍ ക്ലബ്ബ് പ്രതിനിധികളും സന്നിഹിതരായി.
ജില്ലാ സബ് ജൂനിയിര്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായി അനന്തു സുരേഷിനെയും, വൈസ് ക്യാപ്റ്റനായി ഷോണ്‍ സജിയെയും തെരഞ്ഞടുത്തു. കെവിന്‍ എസ് ജോണി, അമന്‍ അബ്ദുള്ള, ജിബിന്‍, മുഹമ്മദ് ഷഹബിന്‍, മുഹമ്മദ് ഫസല്‍, വിനായക്, വസുദേവ്, നിഷാന്‍ ഫിറോസ് എം, അജ്‌നാസ് ടി, അലക്‌സ് ബിനു, അനൂജ് വി.എസ്, ശ്രീരൂപ് ശ്രീനി, റിന്‍ഷിന്‍, അദുന്‍ വി.എസ്, അമല്‍ മുരളി, നൈതന്‍ പോള്‍, തനവ് കൃഷ്ണ, അനന്തു വി.എസ് എന്നിവരാണ് മറ്റംഗങ്ങള്‍. മീനങ്ങാടി സ്വദേശി ബിനോയ് സി.പി മുഖ്യ പരിശീലകനും, മാനന്തവാടി സ്വദേശി ശരത്ത്‌ലാല്‍ സഹ പരിശീലകനുമാണ്. ആസിഫ് ബത്തേരിയാണ് മാനേജര്‍. ആഗസ്റ്റ് 17, 18 തിയ്യതികളിലായാണ് വയനാട് ടീമിന്റെ ഗ്രൂപ്പ് തല മത്സരങ്ങള്‍. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







