ദുബായില്‍ വീണ്ടും വിസ്മയ നിര്‍മിതി വരുന്നു ; ചന്ദ്രന്റെ രൂപത്തിലൊരു ആഡംബര റിസോർട്ട്

ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യമായി ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ
നില്‍ക്കുകയാണ് ഇന്ത്യ. ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയാഘോഷങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ കനേഡിയന്‍ ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ ‘മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്‌സ്’ ചന്ദ്രനെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

വിസ്മയനിര്‍മിതികള്‍ക്ക് പ്രശസ്തമായ ദുബായിലാണ് ചന്ദ്രന്റെ രൂപത്തിലുള്ള ലക്ഷ്വറി റിസോര്‍ട്ട് ഒരുങ്ങുന്നത്. സന്ദര്‍ശകര്‍ക്ക് ഭൂമിയില്‍വെച്ച് തന്നെ ബഹിരാകാശ വിനോദസഞ്ചാരത്തിന്റെ അനുഭവം നല്‍കുക എന്നതാണ് ഈ നിര്‍മിതിക്ക് പിന്നിലെ ലക്ഷ്യം.

പൂര്‍ണ ഗോളാകൃതിയിലാണ് ഈ കെട്ടിടം നിര്‍മിക്കുക. ചന്ദ്രോപരിതലം പോലെ തോന്നിപ്പിക്കുന്ന വിധത്തിലുള്ള പുറംഭാഗമാണ് ഇതിന്റെ പ്രധാന സവിശേഷത. 735 അടിയായിരിക്കും ഇതിന്റെ ഉയരം. 48 മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. 40,000 കോടി രൂപയാണ് ഇതിന് ചിലവ് വരിക. ഇതിന് ‘മൂണ്‍ ദുബായ്’ എന്ന് പേര് നല്‍കാനും ആലോചിക്കുന്നുണ്ട്.

300 പ്രൈവറ്റ് റെസിഡന്‍സുകളും കെട്ടിടത്തില്‍ ഒരുക്കുന്നുണ്ട്. സ്പാ, വെല്‍നെസ് ഏരിയ, ഇവന്റ് സ്‌പേസ്, നൈറ്റ് ക്ലബ്ബ്, ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഏരിയ, ലോഞ്ച് എന്നിവയുമുണ്ടാകും. പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ട്രാക്കിലൂടെ റിസോര്‍ട്ടിന്റെ ഉള്‍വശം കാണാനായി മൂണ്‍ ഷട്ടിലുമുണ്ടാകും. ബഹിരാകാശ പര്യവേഷണത്തിന്റെ അനുഭവം സന്ദര്‍ശകര്‍ക്ക് നേരിട്ട് അനുഭവിക്കാനായി ലൂണാര്‍ സര്‍ഫസ് സ്റ്റിമുലേഷനുമുണ്ടാകും.

പ്രതിവര്‍ഷം 1.8 ബില്ല്യണ്‍ ഡോളര്‍ വരുമാനമാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 10 മില്ല്യണ്‍ സന്ദര്‍ശകര്‍ മൂണ്‍ റിസോര്‍ട്ട് ആസ്വദിക്കാന്‍ എത്തുമെന്നും നിര്‍മാതാക്കള്‍ കരുതുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.