വല്ലാത്തൊരു കെമിസ്ട്രി; ഇവർ വിവാഹിതരാകുമോ? ഉണ്ണി മുകുന്ദനും മുത്ത് ചലച്ചിത്രതാരം അനുശ്രീ പങ്കുവെച്ച് റീൽസ് വൈറൽ – വീഡിയോ കാണാം.

മലയാള സിനിമയിലെ യുവ നായികമാരില്‍ ശ്രദ്ധേയമായ താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സിലിടം നേടിയത്. ഫൊട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.നടൻ ഉണ്ണിമുകുന്ദനൊപ്പമുള്ള ഒരു റീല്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനുശ്രീ ഇപ്പോള്‍. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച്‌ നടന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ച്‌ വേദി പങ്കിട്ടത്. റീല്‍ ഇതിനകം വൈറലാണ്. അതേസമയം, രണ്ടുപേരും നല്ല ജോഡികളാണ്, നിങ്ങള്‍ക്ക് വിവാഹിതരായി കൂടെ? എന്നൊക്കെയുള്ള ആരാധകരുടെ ചോദ്യങ്ങളും കമന്റ് ബോക്സില്‍ നിറയുന്നുണ്ട്.

https://www.instagram.com/reel/CwU-QekpYst/?igshid=MzRlODBiNWFlZA==

സൂര്യ ടി വി ല്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷേയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. ലാല്‍ ജോസിന്റെ ‘ഡയമണ്ട് നെക്ളേസ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനേത്രി എന്ന നിലയിലുളള തന്റെ സ്ഥാനം നേടിയെടുക്കാനും അനുശ്രീയ്ക്കു കഴിഞ്ഞു. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ ആണ് അനുശ്രീ അവസാനം അഭിനയിച്ച ചിത്രം.ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ട്വല്‍ത്ത് മാന്‍’ ആണ് അനുശ്രീയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.’

ഗന്ധര്‍വ്വ ജൂനിയര്‍’ ആണ് ഉണ്ണി മുകുന്ദന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ‘മാളികപ്പുറ’ത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. വിഷ്ണു അരവിന്ദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൂപ്പര്‍ ഹീറോ വേഷത്തിലായിരിക്കും ഉണ്ണി എത്തുക എന്നതാണ് റിപ്പോര്‍ട്ട്. അഞ്ചു ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സുവിൻ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.