ഓൺലൈൻ മാധ്യമ പ്രവർകരുടെ ഓണാഘോഷവും ഒമാക് കുടുംബ സംഗമവും ഇന്ന് മാനന്തവാടിയിൽ

വയനാട് ജില്ലയിൽ നവ മാധ്യമ രംഗത്തെ ഏക കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) കുടുംബ സംഗമവും ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ഓണാഘോഷവും
ഇന്ന് മാനന്തവാടിയിൽ നടക്കും. രാവിലെ 10 മണി മുതൽ എരുമത്തെരുവ് ഗ്രീൻസ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ. വിവിധ കലാപരിപാടികൾ, കുടുംബാംഗങ്ങൾക്കായി മത്സരങ്ങൾ, സാംസ്കാരിക സദസ്സ്, പൊതു സമ്മേളനം എന്നിവ നടക്കും.

11.30- ന് നടക്കുന്ന പൊതുസമ്മേളനം ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി മുഖ്യ പ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,
മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഉസ്മാൻ എന്നിവർ സംബന്ധിക്കും.

രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എം.ഷിനോജ്, എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എവുലിൻ അന്ന ഷിബു എന്നിവരെ ചടങ്ങിൽ ആദരിക്കും.

പരിപാടികളിൽ ഒമാക് പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷത വഹിക്കും. ഒമാക് വയനാട് ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും നേതൃത്വം വഹിക്കുന്ന കുടുംബ സംഗമത്തിലും ഓണാഘോഷത്തിലും വയനാട്ടിലെ മുഴുവൻ ഓൺലൈൻ മീഡിയ റിപ്പോർട്ടർമാരും കുടുംബാംഗങ്ങളും പങ്കെടുക്കും.
അടുത്ത മാസം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിനും വാർഷിക ജനറൽ ബോഡിക്കും മുന്നോടിയായാണ് കുടുംബ സംഗമം നടത്തുന്നത്‌.

ഇനിയങ്ങോട്ട് സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല; ഇന്ന് വിലയില്‍ വര്‍ധനവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. പിന്നീട് ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും

ധർമ്മടത്ത് പോര് മുറുകും, പിണറായി വിജയനെതിരെ അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

ധർമ്മടത്ത് പോര് മുറുകുന്നു. അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥി പരി​ഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി പി അബ്ദുൾ റഷീദ് സ്ഥാനാർത്ഥിയായേക്കും. കെപിസിസി അം​ഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം. തളിപ്പറമ്പിലായിരുന്നു

ഗതാഗത നിരോധനം

ബീനാച്ചി – പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള പ്രദേശത്ത് റോഡ് കട്ടിങ് പ്രവൃത്തിക്കിടെ മഴ പെയ്യ്തതിനാല്‍ അപകട സാധ്യത മുന്നില്‍കണ്ട് പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം അനിശ്ചിത

നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച്

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

മലപ്പുറം പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്. മൃതദേഹം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.