വയനാട് സ്വദേശിയായ നഴ്സിനെ കോഴിക്കോട് പന്തീരാങ്കാവ് പാലാഴിയിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി മാടക്കര വലിയ വട്ടം അരങ്ങൻ ബഷീറിന്റെയും സാജിതയുടേയും മകൾ ഷഹല ബാനു (21) വിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പന്തീരങ്കാവ് പാലാഴിയിലെ ഇക്ര ക്ലിനിക്കിലെ നഴ്സ് ആണ് മരിച്ചത്. ഇക്ര ക്ലിനിക്കിന്റെ മുകളിലെ നിലയിലെ താമസ സ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്