രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് തടയാനുള്ള കുതന്ത്രമോ ഈ പ്രചരണം? എന്താണ് സത്യം?

ഫ്ലെക്സ് ഫ്യുവല്‍ ഇന്ധനത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചയിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി വാഹനലോകം. ബദൽ ഇന്ധനമായ എത്തനോൾ ഉപയോഗിച്ച് പൂർണ്ണമായും പ്രവർത്തിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ കാറായ ഇന്നോവ ഹൈക്രോസിനെ ടൊയോട്ട മോട്ടോർ അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചതോടെയാണ് ഇത്തരം എഞ്ചിനുകള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗാമായാണ് എത്തനോള്‍ വാഹനങ്ങള്‍ നിരത്തിലേക്ക് ഇറങ്ങുന്നത്. ഈ ഇന്ധനം സര്‍വ്വ വ്യാപകമാകുന്നതോടെ രാജ്യത്ത് ഇന്ധനവില കുത്തനെ കുറഞ്ഞേക്കും. എന്നാല്‍ രാജ്യത്തെ എണ്ണക്കമ്പനികളെ ഈ നീക്കം ബാധിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇത്തരം എഞ്ചിനുകള്‍ക്കെതിരെ വ്യാപകമായ പ്രചരണവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകള്‍ പെട്ടെന്ന് തുരുമ്പെടുക്കും എന്ന പ്രചരണമാണ് ഇതില്‍‌ പ്രധാനപ്പെട്ടത്. എന്നാല്‍ ഇതില്‍ സത്യമെന്താണ്? അതറിയണമെങ്കില്‍ ആദ്യം ഫ്ലെക്സ് ഫ്യുവല്‍ എന്താണെന്ന് അറിയണം.

ഫ്ലെക്സ് ഫ്യുവല്‍ എന്നത് ഒരു പ്രത്യേക സാങ്കേതിക വിദ്യയാണ്. ഇത് വാഹനങ്ങൾക്ക് 20 ശതമാനത്തിലധികം എത്തനോൾ ഉപയോഗിക്കാൻ അനുവദിക്കുന്നു. ഗ്യാസോലിൻ (പെട്രോൾ), മെഥനോൾ അല്ലെങ്കിൽ എത്തനോൾ എന്നിവയുടെ മിശ്രിതത്തിൽ നിന്ന് നിർമ്മിച്ച ഒരു ബദൽ ഇന്ധനമാണ് ഫ്ലെക്സ് ഇന്ധനം. ഫ്ലെക്സ്-ഇന്ധന വാഹന എഞ്ചിനുകൾ ഒന്നിലധികം തരം ഇന്ധനങ്ങളിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‍തിട്ടുള്ളതാണ്. എഞ്ചിനിലും ഇന്ധന സംവിധാനത്തിലും വരുത്തിയ ചില മാറ്റങ്ങൾ കൂടാതെ, ഈ വാഹനങ്ങൾ സാധാരണ പെട്രോൾ മോഡലുകൾക്ക് സമാനമാണ്. . ഈ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചത് 1990-കളിൽ ആണ്. 1994-ൽ അവതരിപ്പിച്ച ഫോർഡ് ടോറസിൽ ഇത് വലിയതോതിൽ ഉപയോഗിച്ചിരുന്നു. 2017-ലെ കണക്കനുസരിച്ച്, ഏകദേശം 21 ദശലക്ഷം ഫ്ലെക്സ്-ഇന്ധന വാഹനങ്ങൾ ലോകത്താകെ റോഡുകളിലുണ്ട്.

എത്തനോൾ കൂടുതൽ വെള്ളം ആഗിരണം ചെയ്യുന്നതിനാൽ എഞ്ചിൻ ഘടകങ്ങൾ തുരുമ്പെടുക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രപചരണം. ഇത് ഒരുപരിധിവരെ ശരിയുമാണ്. എന്നാല്‍ ടൊയോട്ട കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫ്ലക്സ് ഫ്യുവല്‍ ഇന്നോവയില്‍ ഉപയോഗിച്ചിരിക്കുന്ന എഞ്ചിൻ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ്. അതിൽ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളാകട്ടെ പൂർണ്ണമായും ജല പ്രതിരോധശേഷി ഉള്ളതുമാണ്. അതിനാൽ തുരുമ്പെടുക്കാൻ സാധ്യത വളരെ കുറവാണ്. നിലവിൽ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉടൻ തന്നെ അതിന്റെ പ്രൊഡക്ഷൻ മോഡലും ലോകത്തിന് മുന്നിൽ എത്തും.

ഈ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫ്ലെക്‌സ്-ഫ്യുവൽ എംപിവി പൂർണ്ണമായും പ്ലാന്റുകളിൽ നിന്ന് ലഭിക്കുന്ന ഇന്ധനമായ എത്തനോൾ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. എഥനോൾ E100 ഗ്രേഡ് ചെയ്‌തിരിക്കുന്നു. ഇത് കാർ പൂർണ്ണമായും ബദൽ ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് സൂചിപ്പിക്കുന്നു. എം‌പി‌വിയിൽ ലിഥിയം-അയൺ ബാറ്ററി പാക്കും ഉണ്ടാകും. അതായത് ഇവി മോഡിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ ഇന്നോവയ്ക്ക് കഴിയും. പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിക്കുന്ന ഹൈബ്രിഡ് പവർട്രെയിനായിരിക്കും പുതിയ ഇന്നോവയ്ക്ക് കരുത്തേകുക. 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ 181 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നു. ഇത് 23.24 കിമി ഇന്ധനക്ഷമത നൽകുന്നു. ഈ എഞ്ചിൻ ഇ-സിവിടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. നഗരത്തിൽ ലിറ്ററിന് 28 കിലോമീറ്ററും ഹൈവേയിൽ ലിറ്ററിന് 35 കിലോമീറ്ററും ഇന്ധനക്ഷമത നൽകാൻ ഹൈബ്രിഡ് പവർട്രെയിനിന് കഴിയും. ഒപ്പം കരിമ്പിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനമായ എത്തനോൾ ഉപയോഗിച്ചും കാർ പ്രവർത്തിപ്പിക്കാം.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.