ചെറുകാട്ടൂര്‍ വില്ലേജിലെ ആര്യന്നൂര്‍ ശിവ ക്ഷേത്രത്തിലും തവിഞ്ഞാല്‍ വില്ലേജിലെ അടുവത്ത് വിഷ്ണു ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ അതത് ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ സെപ്തംബര്‍ 20 ന് വൈകീട്ട് 5 നകം ലഭിക്കണം. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും ദേവസം ബോര്‍ഡിന്റെ ww.malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭിക്കും.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്