‘കണ്ണൂര്‍ സ്ക്വാഡി’ന് മമ്മൂട്ടി കമ്പനി മുടക്കിയ തുക എത്ര? യഥാര്‍ഥ ബജറ്റ് വെളിപ്പെടുത്തി റോണി ഡേവിഡ് രാജ്

മലയാള സിനിമയില്‍ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ സ്ക്വാഡ്. സ്വന്തം നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിച്ച ചിത്രത്തിന്‍റെ റിലീസ് സെപ്റ്റംബര്‍ 28 ന് ആയിരുന്നു. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം വന്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്ന ചിത്രം കളക്ഷനിലും കുതിച്ചു. മികച്ച ഇനിഷ്യല്‍ നേടുന്നതില്‍ വിജയിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ 10 വിജയങ്ങളുടെ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. ഇന്നലെ എത്തിയ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 64 കോടിയോളം നേടിയിരുന്നു ചിത്രം. എന്നാല്‍ ഈ സിനിമയുടെ ആകെ മുടക്കുമുതല്‍ എത്ര? സിനിമയുടെ സഹ രചയിതാവും നടനുമായ റോണി ഡേവിഡ് രാജ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ ജോര്‍ജ് മാര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിലെ ജയകുമാര്‍ എന്ന കഥാപാത്രത്തെയാണ് റോണി അവതരിപ്പിച്ചിരിക്കുന്നത്. ജിഞ്ചര്‍ മീഡിയ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന് നല്‍കിയ അഭിമുഖത്തിലാണ് റോണി കണ്ണൂര്‍ സ്ക്വാഡിന്‍റെ ബജറ്റിനെക്കുറിച്ച് പറയുന്നത്.

“ഒറ്റ പേസില്‍ ആണ് സിനിമ ഷൂട്ട് ചെയ്തത്. ഷെഡ്യൂള്‍ ബ്രേക്ക് ഒന്നും ഉണ്ടായിരുന്നില്ല. ഒറ്റയടിക്ക് 94 ദിവസം ഷൂട്ട് ചെയ്തതാണ്. ഡിസംബര്‍ 27 മുതല്‍ ഏപ്രില്‍ നാലോ ആറോ. ഇതിനിടയ്ക്ക് യാത്ര ചെയ്യാനെടുത്ത ദിവസങ്ങള്‍ മാത്രമാണ് ചിത്രീകരണം ഇല്ലാതിരുന്നത്. അല്ലാതെ ഇടവേള ഇല്ല. സാറും അതിനൊപ്പം നില്‍ക്കുകയാണ്. പാലായില്‍ തുടങ്ങി, എറണാകുളം വന്നു. മലയാറ്റൂര്‍, ആതിരപ്പിള്ളി, പൂനെ, ബോംബെ, വയനാട്.. സാറിന്‍റെ ഭാഗങ്ങള്‍ തീര്‍ത്തു. സാറിനെ വിട്ടു. വീണ്ടും തിരിച്ച് കണ്ണൂര്‍ പോയി. കാസര്‍ഗോഡ് പോയി. വീണ്ടും വയനാട് പാച്ച് വര്‍ക്ക് ഉണ്ടായിരുന്നു. അത് തീര്‍ത്തു. എത്ര സ്ഥലമായി? ഭയങ്കര ബജറ്റ് വന്ന സിനിമയാണ്. എല്ലാം ചേര്‍ത്ത് 30- 32 കോടിക്ക് മുകളില്‍ വന്ന സിനിമയാണ്”, റോണി ഡേവിഡ് രാജ് പറയുന്നു.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.