സുസുക്കി ജിമ്‌നിക്ക് എതിരാളി; ലാൻഡ് ക്രൂയിസറിന്റെ കുഞ്ഞൻ, ലാൻഡ് ഹോപ്പറുമായി ടൊയോട്ട എത്തുന്നു

ടൊയോട്ടയുടെ ഫ്ളാഗ്ഷിപ്പ് മോഡല്‍ എന്ന വിശേഷിപ്പിക്കാൻ സാധിക്കുന്ന മോഡലാണ് ലാൻഡ് ക്രൂയിസര്‍. വൻ വിലയ്ക്കൊപ്പം വര്‍ഷങ്ങളോളം കാത്തിരുന്നുമാണ് ഈ വാഹനം ആളുകള്‍ സ്വന്തമാക്കുന്നത്. ഇത്തരം ലാൻഡ് ക്രൂയിസറുകളുടെ കൂട്ടത്തിലേക്ക് ഒരു ചെറിയ ഓഫ് റോഡല്‍ വാഹനം എത്തിക്കാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കളായ ടൊയോട്ട. പല രാജ്യങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഈ വാഹനം ടൊയോട്ടയുടെ ജന്മനാടായ ജപ്പാനില്‍ ലാൻഡ് ഹോപ്പര്‍ എന്ന പേരിലായിരിക്കും എത്തുക.

ജാപ്പനീസ് പേറ്റന്റ് ഓഫീസില്‍ ടൊയോട്ട ഈ പേരിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയതോടെയാണ് ലാൻഡ് ക്രൂയിസറിന്റെ കുഞ്ഞന് ഈ പേര് നല്‍കിയേക്കുമെന്ന് ഉറപ്പായിരിക്കുന്നത്. ലാൻഡ് ക്രൂയിസര്‍ വാഹനങ്ങളെ കൂടുതല്‍ പേരുകളില്‍ വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാൻഡ് ഹോപ്പര്‍ പോലുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് ടൊയോട്ടയുടെ ഡിസൈൻ വിഭാഗം മേധാവി ലാൻഡ് ഹോപ്പറിനെ കുറിച്ച്‌ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ലാൻഡ് ക്രൂയിസര്‍ പ്രാഡോ പുറത്തിറക്കുന്ന ചടങ്ങിനിടെയാണ് ടൊയോട്ട ഈ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ജപ്പാനില്‍ നടക്കുന്ന ഓട്ടോ ഷോയില്‍ ടൊയോട്ട ലാൻഡ് ഹോപ്പര്‍ എത്തിച്ചേക്കുമെന്നും സൂചനകളുണ്ട്. ലാൻഡ് ക്രൂയിസര്‍ എന്ന ബ്രാന്റ് ആളുകള്‍ക്ക് പ്രാപ്യമാകുന്ന ഒന്നാക്കി മാറ്റാൻ ഇത്തരം വാഹനങ്ങള്‍ എത്തുന്നതിലൂടെ സാധിക്കുമെന്നാണ് ടൊയോട്ട നടത്തുന്ന മറ്റൊരു വിലയിരുത്തല്‍. ഈ ശ്രേണിയില്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കാൻ ശ്രമിക്കുമെന്നും ടൊയോട്ട അറിയിച്ചു.

ടൊയോട്ടയുടെ കാര്‍ബണ്‍ ന്യൂട്രല്‍ ഉദ്യമത്തിന് കൂടി പ്രാധാന്യം നല്‍കി എത്തുന്ന വാഹനമായിരിക്കും ലാൻഡ് ഹോപ്പര്‍ എന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന. ഒന്നുകില്‍ ഇത് പൂര്‍ണമായും ഒരു ഇലക്‌ട്രിക് വാഹനമായിരിക്കും അല്ലാത്ത പക്ഷം പെട്രോള്‍ എൻജിനിന് പുറമെ, ഇലക്‌ട്രിക് കരുത്തിലും ഈ വാഹനം എത്തുമെന്നാണ് വിലയിരുത്തലുകള്‍. 2021-ല്‍ ടൊയോട്ട പുറത്തുവിട്ട ഒരു കണ്‍സെപ്റ്റ് മോഡലുമായി ചേര്‍ന്ന് നില്‍ക്കുന്ന ഡിസൈനിലാണ് ഈ കോംപാക്‌ട് ക്രൂയിസര്‍ ഒരുങ്ങിയിരിക്കുന്നത്.

പൂര്‍ണമായും ബോക്സി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങുന്നത്. കണ്‍സെപ്റ്റ് അനുസരിച്ച്‌ സി ഷേപ്പില്‍ ഉള്ള ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്ബ്, വലിപ്പം കുറഞ്ഞ ഗ്രില്ല്, ഫോക്സ് സ്കിഡ് പ്ലേറ്റ്, മസ്കുലര്‍ ബമ്ബര്‍ എന്നവിയാണ് മുഖഭാവം അലങ്കരിക്കുന്നത്. വശങ്ങള്‍ക്കും പിൻഭാഗത്തിനുമെല്ലാം പൂര്‍ണമായും ഒരു ഓഫ്റോഡ് വാഹനത്തിന്റെ ഭാവം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഈ വാഹനമെത്തിയാല്‍ മാരുതി സുസുക്കിയുടെ ജിമ്നിയായിരിക്കും പ്രധാന എതിരാളി.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.