പെരുമഴയത്ത് ചുവന്ന വസ്ത്രത്തില്‍ നടുറോഡില്‍ യുവതിയുടെ യോഗാഭ്യാസം; പിന്നാലെ കിട്ടിയത് എട്ടിന്‍റെ പണി: വീഡിയോ

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും കണ്ടന്‍റ് ക്രിയേറ്റര്‍മാരും ഫോളോവേഴ്സിനെ കൂട്ടാനും വൈറലാവാനും പല അഭ്യാസങ്ങളും കാണിക്കാറുണ്ട്. ഗുജറാത്തില്‍ ഒരു യുവതി തിരക്കേറിയ റോഡിന്‍റെ നടുവില്‍ യോഗ ചെയ്താണ് വൈറലാവാന്‍ ശ്രമിച്ചത്. ദിന പാര്‍മര്‍ എന്ന യുവതിയാണ് ചുവന്ന വസ്ത്രം ധരിച്ച്‌ തിരക്കേറിയ തെരുവിലെ റോഡിന്‍റെ നടുവില്‍ യോഗ ചെയ്തത്. നല്ല മഴ പെയ്യുമ്ബോഴായിരുന്നു ഈ യോഗാസനം. ദിനയുടെ യോഗാസനം കാരണം വാഹനങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോവാനാവാതെ ഗതാഗത കുരുക്ക് രൂപപ്പെട്ടു. വൈകാതെ വീഡിയോ സമൂഹ മാധ്യമമായ എക്സിലെത്തി.

സംഭവം ഗുജറാത്ത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.തന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് യുവതി മാപ്പ് പറയുന്ന വീഡിയോ ഗുജറാത്ത് പൊലീസ് പങ്കുവെച്ചു. താൻ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്ന ആളാണെന്ന് യുവതി പറഞ്ഞു. മറ്റുള്ളവരോടും നിയമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. പിഴയടച്ച ശേഷം യുവതിയെ പൊലീസ് വിട്ടയച്ചു. വീഡിയോയ്ക്ക് ഒപ്പമുള്ള അടിക്കുറിപ്പില്‍, ട്രാഫിക് നിയമങ്ങള്‍ പാലിക്കാൻ പൊതുജനങ്ങളോട് ഗുജറാത്ത് പൊലീസ് അഭ്യര്‍ത്ഥിച്ചു. പൊതുഇടങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും ആവശ്യപ്പെട്ടു.

പൊലീസിന്‍റെ നടപടിയെ അഭിനന്ദിച്ച്‌ പലരും വീഡിയോയ്ക്ക് താഴെ കമന്‍റിട്ടു. വൈറലാവാന്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ഒരാള്‍ അഭിപ്രായപ്പെട്ടതിങ്ങനെ- “ആദ്യം റോഡില്‍ ഗര്‍ബ, പിന്നെ റോഡില്‍ യോഗ. ഇത്തരം ആളുകള്‍ റോഡുകള്‍ സുരക്ഷിതമല്ലാത്തതാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ കുറച്ച്‌ ലൈക്കുകള്‍ക്ക് വേണ്ടി ആളുകള്‍ ഇത്തരം സ്റ്റണ്ട് ചെയ്യുന്നതും പ്രശസ്തി നേടുന്നതും കണ്ട് അത്ഭുതപ്പെട്ടു.”

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.