2023-25 വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് കോഴ്‌സില്‍ സ്വാശ്രയ മെറിറ്റ് വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൂടിക്കാഴ്ച്ച നാളെ(വെള്ളി) രാവിലെ 11.30ന് വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഡി.എല്‍.എഡ് (സ്വാശ്രയം-മെറിറ്റ്) റാങ്ക് ലിസ്റ്റ് ddewayanad.blogspot.com എന്ന വെബ്‌പേജിലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04936 202593, 8594067545,9947777126

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







