സ്വപ്നതുല്യമായ സാദൃശ്യം; അന്തരിച്ച പ്രിയ നായിക സൗന്ദര്യയുടെ അപരയെ കണ്ട് അത്ഭുതം കൂറി സോഷ്യൽ മീഡിയ: വീഡിയോ

കണ്ടു കൊതി തീരും മുൻപെ ആരാധകരെ സങ്കടത്തിലാഴ്ത്തി വിട പറഞ്ഞ നായികയാണ് നടി സൗന്ദര്യ. രണ്ടേ രണ്ടു മലയാളചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികള്‍ക്ക് ഒരു നഷ്ടബോധത്തിന്റെ കൂടെ പേരാണ് സൗന്ദര്യ എന്നത്. ഇഷ്ടപ്പെട്ടു തുടങ്ങുമ്ബോഴേക്കും മാഞ്ഞു പോയ താരം. കിളിച്ചുണ്ടന്‍ മാമ്ബഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ രണ്ടു ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളത്തില്‍ സൗന്ദര്യ തന്റെ പ്രതിഭ അടയാളപ്പെടുത്തുകയായിരുന്നു.

മലയാളത്തില്‍ തുടക്കക്കാരിയായിരുന്നപ്പോഴും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ വലിയ താരമായിരുന്നു സൗന്ദര്യ. തെന്നിന്ത്യൻ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഒരു വിമാനപകടത്തില്‍ സൗന്ദര്യ കൊല്ലപ്പെടുന്നത്.രൂപത്തില്‍ സൗന്ദര്യയുമായി അതിശയകരമായ സാമ്യം പുലര്‍ത്തുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സൗന്ദര്യയുടെ അതേ മുഖഛായയുള്ള ചിത്രയുടെ ചിത്രങ്ങളും റീലുകളും ആരാധകര്‍ അതിശയത്തോടെയാണ് കാണുന്നത്. മലേഷ്യൻ സ്വദേശിനിയാണ് ചിത്ര.

ചിത്രയുടെ ഇൻസ്റ്റഗ്രാം റീലുകള്‍ക്ക് താഴെ മലയാളികളുടെയും ധാരാളം കമന്റുകള്‍ കാണാം. “മരിച്ചു പോയ ഞങ്ങളുടെ സൗന്ദര്യ ജീവനോടെ തിരിച്ചുവന്നതോ?” എന്നാണ് ആരാധകരുടെ ചോദ്യം. സൗന്ദര്യയെ ജീവനോടെ കണ്ട ഫീല്‍, കണ്ടപ്പോള്‍ ഷോക്കായി എന്നൊക്കെ കമന്റു ചെയ്യുന്നവരെയും കാണാം. 34-ാം വയസ്സിലാണ് സൗന്ദര്യ മരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെടുകയായിരുന്നു. സൗന്ദര്യയോടൊപ്പം സഹോദരൻ അമര്‍നാഥും 2004ല്‍ നടന്ന ആ വിമാനാപകടത്തില്‍ മരിച്ചിരുന്നു. ‘ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിലായിരുന്നു അതിന് മുമ്ബ് സൗന്ദര്യ അഭിനയിച്ചത്.

കന്നട ചലച്ചിത്രനിര്‍മാതാവും എഴുത്തുകാരനുമായ കെ എസ് സത്യനാരായണന്റെയും മഞ്ജുള സത്യനാഥന്റെയും മകളായി 1977 ജൂലൈ 18നാണ് സൗന്ദര്യ ജനിച്ചത്. എംബിബിഎസ് ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു സൗന്ദര്യ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. 1992ല്‍ പുറത്തിറങ്ങിയ ‘ഗാന്ധര്‍വ’ ആയിരുന്നു സൗന്ദര്യയുടെ അരങ്ങേറ്റചിത്രം. തുടര്‍ന്ന് ഇതിഹാസ നടൻ കൃഷ്‍ണയുടെ നായികയായി ‘റൈതു ഭരതം’ എന്ന ചിത്രത്തിലും സൗന്ദര്യ അഭിനയിച്ചു.കന്നഡയില്‍ നിന്നും തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ച സൗന്ദര്യ, അധികം വൈകാതെ തെലുങ്കിലെ മുൻനിര നായികയായി മാറി. ‘മോഡേണ്‍ തെലുങ്ക് സിനിമയുടെ സാവിത്രി’ എന്നായിരുന്നു സൗന്ദര്യ വിശേഷിപ്പിക്കപ്പെട്ടത്.

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

ചൂട് അതിരൂഷം, കുപ്പിവെള്ളവും ഐസും സൂക്ഷിക്കണം…; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.