സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 44,500 ന് മുകളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. 44,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. 5570 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരത്തിലധികം രൂപ വർധിച്ച സ്വർണവില തുടർന്നുള്ള രണ്ടുദിവസം ഇടിഞ്ഞ് 44000ൽ താഴെ എത്തിയിരുന്നു. തുടർന്ന് ഇന്നലെ മുതലാണ് സ്വർണവില വീണ്ടും തിരിച്ചുകയറാൻ തുടങ്ങിയത്. ഈ മാസത്തിന്റെ തുടക്കത്തിൽ 42,680 രൂപയായിരുന്നു സ്വർണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി.
തുടർന്നുള്ള ദിവസങ്ങളിൽ പടിപടിയായി ഉയർന്ന് ശനിയാഴ്ച 44,320 രൂപയായി വർധിച്ച ശേഷമാണ് കഴിഞ്ഞ രണ്ടുദിവസം വില താഴ്ന്നതും ഇന്നലെ മുതൽ വില തിരിച്ചുകയറിയത്.