” എല്ലാം വെളിവാക്കുന്ന വസ്ത്രധാരണവുമായി റെഡ് കാർപെറ്റിൽ”: മലെയ്കക്കും, തമന്നക്കുമെതിരെ വ്യാപക വിമർശനം; ഷീര്‍ ബോ‌ഡികോണ്‍ ഡ്രസ്സണിഞ്ഞ താരങ്ങളുടെ വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം.

ഫാഷൻ ലോകത്ത് ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നയിടമാണ് ബോളിവുഡ്. ചെറുതും വലുതുമായ നിരവധി ബോളിവുഡ് സെലിബ്രിറ്റികളാണ് ഫാഷൻ ലോകത്ത് ട്രെൻഡിംഗ് വസ്ത്രങ്ങള്‍ പരീക്ഷിക്കുന്നത്. ഈ വര്‍‌ഷം സ്ത്രീകളുടെ വസ്ത്രങ്ങളില്‍ ഏറ്റവുമധികം ട്രെൻഡിംഗായിരുന്നു ഷീര്‍ ബോഡികോണ്‍ ഡ്രസുകള്‍. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന ഡിസൈനുകളിലുള്ള ഡ്രസുകളാണ് ബോഡികോണ്‍ ഡ്രസുകള്‍. ശരീരവടിവുകള്‍ ഉള്‍പ്പെടെ ഇത്തരം വസ്ത്രങ്ങളില്‍ തിരിച്ചറിയാൻ കഴിയും.ഫാഷൻ ഷോകളിലും അവാര്‍ഡ‌് നൈറ്റുകളിലും സിനിമാ സംബന്ധമായ പരിപാടികളുമാണ് ഇത്തരം വസ്ത്രങ്ങള്‍ അണിയാൻ താരങ്ങള്‍ തിരഞ്ഞെടുക്കാറ്.

ഇപ്പോഴിതാ ഇത്തരം വസ്ത്രം ധരിച്ചെത്തിയ ബോളിവുഡ് താരം മലൈക അറോറയും തെന്നിന്ത്യൻ സുന്ദരി തമന്നയുമാണ് വിമര്‍ശനം നേരിടുന്നത്. ഗൗണിനുള്ളില്‍ ന്യൂഡ് ബോഡ് സ്യൂട്ട് അണിഞ്ഞാണ് ഷീര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത്. എന്നാല്‍ ശരീരം തന്നെയാണ് കാണുന്നത് എന്ന തോന്നലാണ് ഇത്തരം വസ്ത്രങ്ങള്‍ കാണികളിലുണ്ടാക്കുന്നത്. ഇതാണ് താരങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനത്തിനിടയാക്കുന്നത്.


മലൈകയും തമന്നയും അതിരുകടന്ന് ശരീരം പ്രദര്‍ശിപ്പിച്ചു എന്നാണ് ആരോപണം ഉയര്‍ന്നത്. ഇത് നമ്മുടെ സംസ്കാരത്തിന് .യോജിച്ചതല്ലെന്നും വിമര്‍ശനമുണ്ട്. മോശം ഭാഷയിലാണ് പല വിമര്‍ശനങ്ങളും. എന്നാല്‍ താരങ്ങളെ പിന്തുണയ്ക്കുന്നവരുമുണ്ട്. പ്രൊഫഷണലുകളായ താരങ്ങളുടെ ഫാഷൻ സ്റ്റേറ്റ്‌മെന്റുകളെ ആസ്വദിക്കുന്നതിന് പകരം ആക്ഷേിപിക്കാൻ ആര്‍ക്കും അവകാശമില്ലെന്നാണ് പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

ബാലസദസ്സ് സംഘടിപ്പിച്ചു.

കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.