ഷവോമി ഫോണുകളില്‍ നിന്നും അത് ഒഴിവാക്കുന്നു; ഉപയോഗിക്കുന്നവര്‍ അറിയേണ്ടത്.!

ഷവോമിയുടെ ഫോണുകൾ ഇതുവരെ പ്രവർത്തിച്ചിരുന്ന കസ്റ്റം ഒഎസിനോട് വൈകാതെ കമ്പനി ഗുഡ്ബൈ പറയും. കഴിഞ്ഞ 13 വർഷമായി ഷവോമിയുടെ ഫോണുകളെല്ലാം പ്രവർത്തിച്ചിരുന്നത് ആൻഡ്രോയിഡ് അധിഷ്ടിതമായ എംഐയുഐ (MIUI) എന്ന കസ്റ്റം ഒഎസിലാണ്.

കഴിഞ്ഞ മാർച്ചിലാണ് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 14 പുറത്തിറക്കിയത്. ഷാവോമി 13 പ്രോയിലാണ് ആദ്യമായി പുതിയ ഒഎസ് അവതരിപ്പിച്ചത്. പുതിയ ഒഎസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഴയ ഒഎസിനോട് ഗുഡ്ബൈ പറയാൻ ഷവോമി തയ്യാറെടുക്കുന്നത്.

ഹൈപ്പർ ഒഎസ് (Hyper OS) എന്നാണ് പുതിയ ഒഎസിന്റെ പേര്. ഷാവോമി സിഇഒ ലെയ് ജുൻ ആണ് പുതിയ സോഫ്റ്റ് വെയർ പുറത്തിറക്കുന്ന വിവരം സമൂഹമാധ്യമങ്ങൾ വഴി പ്രഖ്യാപിച്ചത്. പുതിയ ഒഎസിന്റെ പേര് അല്ലാതെ മറ്റൊരു വിവരവും പുറത്തുവിട്ടിട്ടില്ല. ഷാവോമി 14 ൽ പുതിയ ഒഎസ് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ആൻഡ്രോയിഡും കമ്പനി സ്വയം വികസിപ്പിച്ചെടുത്ത വെലാ സിസ്റ്റവും (Vela System) അടിസ്ഥാനമാക്കിയാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമണ്. വരാനിരിക്കുന്ന കോടിക്കണക്കിന് ഉപകരണങ്ങളും കണക്ഷനുകളും ലക്ഷ്യമിട്ടാണ് പുതിയ ഒഎസ് ഒരുക്കിയിരിക്കുന്നത്.

സമൂഹമാധ്യമമായ വെയ്‌ബോയിൽ പങ്കുവെച്ച പോസ്റ്റിലാണ് ലേ ജുൻ ഇതെക്കുറിച്ച് പറയുന്നത്. ഹൈപ്പർ ഒഎസ് കേവലം സ്മാർട്‌ഫോണുകൾക്ക് വേണ്ടി മാത്രമുള്ള ഒസ് ആയിരിക്കില്ല എന്നും പറയുന്നുണ്ട്. ഷാവോമിയുടെ മറ്റ് ഉപകരണങ്ങളിലും ഹൈപ്പർ ഒഎസിന്റെ സാന്നിധ്യമുണ്ടാവും.പഴയ ഒഎസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സപ്പോര്‍ട്ട് തുടരും എന്നാണ് ഷവോമി അറിയിക്കുന്നത്.

ഷവോമി പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്ന സൂചനയുമുണ്ട്. എന്നാൽ തീയതി പുറത്തുവിട്ടിട്ടില്ല. ഒക്ടോബർ 24 ന് സ്‌നാപ്ഡ്രാഗൺ 8ജെൻ 3 പ്രൊസസർ അവതരിപ്പിച്ചു കഴിഞ്ഞതിന് ശേഷമായിരിക്കും പുതിയ ഫോണുകൾ പുറത്തിറക്കുക എന്നാണ് സൂചന. നവംബർ 11 ന് മുമ്പ് ഫോൺ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഷാവോമി 14, 14 പ്രോ സ്മാർട്‌ഫോണുകൾക്ക് യഥാക്രമം 6.4 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീൻ വലിപ്പത്തിലുള്ളതായിരിക്കും. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 യെക്കാൾ കൂടുതൽ ഫീച്ചറുകളോടെയാവും ഫോൺ എത്തുക എന്നും സൂചനയുണ്ട്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.