പൊന്നാനി : മലപ്പുറം പൊന്നാനിയിൽ വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു. പൊന്നാനി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന സമ്മോനിക്കാന്റെ മുജീബ് മകൻ മിഹ്റാൻ(10) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ കൂട്ടുകാർക്കൊപ്പം കടലോരത്ത് നിന്നും ഫുട്ബോൾ കളിക്കുന്നതിനിടെ ബോൾ കടലിൽ പോയപ്പോൾ എടുക്കാനിറങ്ങിയ വിദ്യാർത്ഥി കടലിൽ മുങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം. മറ്റു കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ മുങ്ങിയെടുത്ത് ഉടൻ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പുതുപൊന്നാനി ഹാജിയാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ഫാത്തിമയാണ് കുട്ടിയുടെ മാതാവ്.