ബത്തേരിയിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം; ആശങ്കപെടേണ്ട സാഹചര്യമില്ല:ജില്ലാ കളക്ടർ ഡോ രേണു രാജ്

സംസ്ഥാനത്ത് നിപ രോഗപ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ ജില്ലയിൽ ബത്തേരിയിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിദ്ധ്യമുള്ളതായി കണ്ടെത്തിയതായി ജില്ലാ കളക്ടർ ഡോ രേണു രാജ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ സെപ്റ്റംബർ മാസം നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർവെയ്ലൻസിന്റെ ഭാഗമായി ഐസിഎംആർ നടത്തിയ ഐജി-ജി പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യങ്ങൾ നിലവിലില്ല. അതേസമയം നിപ പോലുള്ള പകർച്ചവ്യാധികൾക്ക്കെതിരെ മുൻകരുതലെടുക്കാനും പകരുന്ന സാഹചര്യങ്ങൾ പൂർണ്ണമായി ഒഴിവാക്കാനും ഇത്തരം പരിശോധനാ ഫലങ്ങൾ സഹായകമാണ്.

ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു പകർച്ചവ്യാധിയാണ് നിപ.ശരീര സ്രവങ്ങൾ വഴി രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നു.പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങൾ ഉപയോഗിക്കരുത്. പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച കലങ്ങളിൽ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കാതിരിക്കുക.പനി,ജലദോഷം, ചുമ എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങളുള്ളപ്പോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കുന്നത് നിപയടക്കം പല പകർച്ചവ്യാധികളെയും ഫലപ്രദമായി തടയാൻ സഹായിക്കും.ചുമക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറു സ്രവകണങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ആണ് പ്രതിവിധി. ഇത്തരം രോഗികളെ പരിചരിക്കുന്നവരും അവരുമായി അടുത്തിടപഴകുന്ന സാഹചര്യമുള്ളവരും മാസ്കും കയ്യുറകളും നിർബന്ധമായും ഉപയോഗിക്കണം
. കൈകളിലൂടെയാണ് പല പകർച്ച വ്യാധികളും പെട്ടെന്ന് പകരുക എന്നതിനാൽ കൈകൾ ശരിയായി കഴുകുക എന്നത് ജീവിതത്തിൽ എപ്പോഴും പാലിക്കേണ്ട ശീലമാക്കണം. കൈകൾ പല സ്ഥലങ്ങളിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശരിയായി കഴുകുകയും ചെയ്താൽ തന്നെ പല രോഗങ്ങളും വരാതെ നോക്കാം. പനിയടക്കമുള്ള രോഗങ്ങളെ ചികിത്സിക്കാതെ ഭേദമാകുമെന്ന് കരുതി കാത്തിരിക്കുന്നതും സ്വയം ചികിത്സ നടത്തുന്നതും രോഗം തിരിച്ചറിയാൻ വൈകുന്നതിനും ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനും മറ്റുള്ളവരിലേക്ക് അറിയാതെ പകരുന്നതിനും കാരണമായും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.അതുകൊണ്ട് രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യകേന്ദ്രങ്ങളിലെത്തിആവശ്യമായ പരിശോധനകൾ നടത്തണം. മറ്റു പല പകർച്ചവ്യാധികൾക്കും സമാനമായ ലക്ഷണങ്ങൾ തന്നെയാണ് നിപയുടേത്. അതുകൊണ്ട് രോഗനിർണ്ണയം വളരെ പ്രധാനമാണ്

പനിയോടൊപ്പം ശക്തമായ തലവേദന,ക്ഷീണം, ഛർദ്ദി, തളർച്ച, ബോധക്ഷയം, കാഴ്ച മങ്ങുക എന്നിവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. വവ്വാലുകളെ ആട്ടിയകറ്റുന്നതും ആക്രമിക്കുന്നതും ഗുണമല്ല, ദോഷമാണുണ്ടാക്കുക ഭയചകിതരായ വവ്വാലുകളിൽ നിന്ന് കൂടുതൽ സ്രവങ്ങൾ പുറത്തുവരാനും അതിലൂടെ രോഗാണുക്കൾ പടരാനും കാരണമായേക്കും

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.