അത്ലറ്റിക്സ് മത്സ വിജയികളെയും കായിക പരിശീലകരെയും ആദരിച്ചു

ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ജൂനിയര്‍ , സീനിയര്‍ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാന ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാന സ്‌കൂള്‍ കായിക മേള എന്നിവയില്‍ മെഡലുകള്‍ നേടിയ കായിക താരങ്ങളെ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. അത്ലറ്റിക് അസോസിയേഷന്‍ കെ.പി വിജയി അദ്ധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു മുഖ്യാതിഥിയായിയിരുന്നു. സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും സ്‌കൂള്‍ മീറ്റിലും സ്വര്‍ണ്ണ മെഡല്‍ നേടിയ എന്‍.എസ് കാര്‍ത്തിക്, അദ്വൈത് സന്തോഷ്, പി.കെ വിഷ്ണു, ജൂനിയര്‍ മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ എ.ബി വിമല്‍, തേജസ് ചന്ദ്രന്‍, വെള്ളഇമെഡല്‍ നേടിയ എം. രമേഷ്, സംസ്ഥാന ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ അമല്‍ സെബാസ്റ്റ്യന്‍, വെള്ളി മെഡല്‍ നേടിയ ആര്യ എം.എസ്, സംസ്ഥാന സീനിയര്‍ മീറ്റില്‍ സ്വര്‍ണ്ണം നേടിയ ഐറിന്‍ തോമസ്, സംസ്ഥാന സ്്കൂള്‍ കായി മേളയില്‍ വെള്ളി മെഡല്‍ നേടിയ അമന്യ മണി, റിലെയില്‍ വെങ്കല മെഡല്‍ നേടിയ എം.എസ് വിഷ്ണു, ആര്‍.എം മെഹറൂഫ്, എന്‍.എസ് വിപിന്‍, വി.കെ അഭിജിത്ത്, എന്നിവര്‍ക്കാണ് ഉപഹാരം നല്‍കി ആദരിച്ചത്. കായിക പരിശീലകരായ ഗിരീഷ് കാട്ടിക്കുളം, കെ.വി സജി, ജോസ് പ്രകാശ്, ഷിജിന്‍ ആനപ്പാറ, അര്‍ജുന്‍ തോമസ്, എ.കെ ഗോപാലകൃഷ്ണന്‍, വി.എം സത്യന്‍, കെ.കെ മനോജ്, ഇ ബി മിഥുന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. അത്ലറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ്, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, സി.പി സജി ചങ്ങനാമഠത്തില്‍, എ.ഡി ജോണ്‍, സജീഷ് മാത്യു, എന്‍.സി സാജിദ്, ഡോ.വിനയ വി ദാമു എന്നിവര്‍ സംസാരിച്ചു.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.