കണിയാമ്പറ്റ പഞ്ചായത്ത് പച്ചിലക്കാട് അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.എഎൽഎംസി അംഗം മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു. മുത്തലീബ് അധ്യക്ഷനായിരുന്നു. ടി. ഉഷാകുമാരി, നിധിൻ,ബാബു, ഷമിന ഷംസുദ്ധീൻ, ജാൻസി, ഷാഹിദ എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള ഉപഹാരങ്ങൾ പച്ചിലക്കാട് വടക്കിനി റസ്റ്റോറന്റ് നൽകി.

ഷാർജയിലേക്ക് കണ്ണൂരിൽനിന്ന് എയർ ഇന്ത്യയുടെ പ്രത്യേക സർവീസുകൾ
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെയും മറ്റന്നാളും ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. 12 ദിവസമായി ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നില്ല. രാത്രി







