സ്ത്രീശക്തി സംഗമം 19ന് കൽപ്പറ്റയിൽ

കൽപ്പറ്റ :മഹിളാ സമന്വയ വേദിയുടെ
സ്ത്രീശക്തി സംഗമം കൽപ്പറ്റയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഭാരതത്തിന്റെ ജനസംഖ്യയിൽ 50% വരുന്ന സ്ത്രികൾ ഈ കാലഘട്ടത്തിന്റെ പലതരത്തിലുള്ള പ്രശ്‌നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിന് ഒരുപരിഹാരം തേടുന്നതിന്റെ ഭാഗമായി കുടുംബത്തിൻ്റെ അടിത്തറയായ അമ്മമാരെ കേന്ദ്രീകരിച്ച് കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ മേഖലകളിലെ വനിത സംഘടനകൾ ഒന്നിച്ചുചേർന്ന് മഹിള സമന്വയവേദി രൂപീകരിച്ചിട്ടുണ്ട്. കൂട്ടായ്‌മയിലൂടെ സംസ്ഥാനത്ത് ജില്ലകൾ തോറും സ്ത്രീശക്തി സംഗമം, സ്ത്രീകളുടെ സമ്മേളനങ്ങൾ എന്നിവ നടത്തിവരുന്നു. വയനാട് ജില്ലയിലും നവംബർ 19 ഞായറാഴ്‌ച 10 മണി മുതൽ 3.30 വരെചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ പരിപാടി നടത്തും.
പരിപാടിയുടെ നടത്തിപ്പിനായ് 105 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. സ്ത്രീശാക്തിസംഗമം ജില്ലാ അദ്ധ്വക്ഷ. ഡോ. അജിത സഞ്ജയ് വാസുദേവ് (അമൃത ഹോസ്‌പിറ്റൽ കൈനാട്ടി)അധ്യക്ഷത വഹിക്കും. മാനന്തവാടി അമൃതാനന്ദമയി ആശ്രമം മഠാധിപതി ബ്രഹാമചാരിണി ദീക്ഷിതാമൃത ചൈതന്യ ഉദ്ഘാടനം നിർവഹിക്കും .
മഹിള സമന്വയ സംസ്ഥാന സംയോജക അഡ്വക്കറ്റ് അഞ്ജനാ ദേവി ഭാരതീയ സ്ത്രീ സങ്കല്പം എന്ന വിഷയത്തിൽ സംസാരിക്കും.
ബി.എം.എസ് സ്റ്റേറ്റ് സെക്രട്ടറി ചന്ദ്രലതടീച്ചർ രാഷ്ട്രപുരോഗതിയിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിക്കും.
ഡോ. ലക്ഷ്‌മി വിജയൻ സിന്ധു ഐരവീട്ടിൽ
എം. ശാന്തകുമാരി ടീച്ചർ, മഹിള ഐക്യവേദി സംസ്ഥാന അദ്ധ്വക്ഷ . ബിന്ദുമോഹൻ തുടങ്ങിയ പ്രഗൽഭരായ വനിതകൾ വിഷയത്തെ കുറിച്ച് സംസാരിക്കും. വയനാടിന്റെ മണ്ണിൽ അമ്മമാരെ കർമ്മോസുകരാക്കുക എന്നതാണ് ഈ സമ്മേളനത്തിൻ്റെ അത്യന്തികലക്ഷ്യം.
രമണി ശങ്കർ (ജില്ലാ സംയോജക)
. കെ. പി. പത്മിനി രവിന്ദ്രൻ (ജില്ല ഉപ അദ്ധ്വക്ഷാ)
നളിനി വേണുഗോപാൽ (ഉപ അദ്ധ്യക്ഷാ)
ശാന്തി ഗോവിന്ദ് (ഉപ അദ്ധ്യക്ഷാ) തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.