കുടിയേറ്റം നിയന്ത്രിക്കാന്‍ യു.കെ; വിദേശ തൊഴിലാളി നിയമങ്ങളില്‍ വൻ മാറ്റത്തിനൊരുങ്ങി രാജ്യം: ഇന്ത്യക്കാര്‍ക്ക് തിരിച്ചടി.

യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ഉയര്‍ന്നുവന്ന കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. യു.കെ, കാനഡ, യു.എസ്.എ പോലുള്ള രാജ്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കുടിയേറ്റ നിയന്ത്രണത്തിനായി സമ്മര്‍ദ്ദം ചെലുത്തിയ രാജ്യങ്ങളാണ്. എങ്കിലും കൊവിഡിന് ശേഷം കുടിയേറ്റ സാധ്യതകള്‍ വര്‍ധിച്ചത് ഇന്ത്യക്കാര്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല.

എന്നാല്‍ പഠനത്തിനും ജോലിക്കുമായി രാജ്യം വിടുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സംബന്ധിച്ച അത്ര ആശാവഹമായ വാര്‍ത്തയല്ല യു.കെയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. കുടിയേറ്റം നിയന്ത്രിക്കാനായി വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്ബള പരിധി ഉയര്‍ത്താനാണ് സര്‍ക്കാരിപ്പോള്‍ ലക്ഷ്യമിടുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ യു.കെയിലേക്ക് തൊഴില്‍ വിസയില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാണ് വരാനിരിക്കുന്നത്. പഠനത്തിന് ശേഷം നേരിട്ട് യു.കെയില്‍ തന്നെ ജോലിയുമായി കൂടാമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തിലും പ്രതിസന്ധി പ്രതിഫലിക്കും.

പുതിയ നിയന്ത്രണങ്ങള്‍: കുടിയേറ്റം നിയന്ത്രിക്കാനായി പ്രധാനമായും രണ്ട് നിയന്ത്രണങ്ങള്‍ക്കാണ് യു.കെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നത്.

1.വിദേശ ജോലിക്കാരെ യു.കെയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്ബളം 30,000 പൗണ്ടായി വര്‍ധിപ്പിക്കുക എന്നതാണ് അതിലൊന്ന്. നിലവിലിത് പ്രതിവര്‍ഷം 26,200 പൗണ്ടെന്ന നിലയിലാണ് തുടരുന്നത്. ഉയരുന്ന കുടിയേറ്റത്തിന് മേല്‍ നിയന്ത്രണം കൊണ്ടുവരാനാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച്‌ ഇപ്പോള്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടനിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിയമപരമായ കുടിയേറ്റത്തിന് മുകളിലും നിയന്ത്രണം കൊണ്ടുവരുമെന്ന സൂചന അദ്ദേഹം നല്‍കിയത്.

2.വിദേശ എന്‍.എച്ച്‌.എസ്, കെയര്‍ ജോലിക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറക്കുന്നതാണ് രണ്ടാമത്തെ പടി. യു.കെയിലെ തന്നെ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന മേഖലയെന്ന നിലയില്‍ മെഡിക്കല്‍ രംഗത്തെ നിയന്ത്രണങ്ങള്‍ ഇന്ത്യക്കാരെ സംബന്ധിച്ച്‌ വലിയ തിരിച്ചടി തന്നെയാണ്. നിയന്ത്രങ്ങള്‍ പ്രാവര്‍ത്തികമായാല്‍ വിദേശ എന്‍.എച്ച്‌.എസ്, കെയര്‍ ജോലിക്കാര്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് ചില നിയന്ത്രണങ്ങള്‍ വന്നേക്കും.

യു.കെയിലേക്കുള്ള വിദേശ കുടിയേറ്റം നിയന്ത്രിക്കുമെന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. എന്നാല്‍ ഇതുവരെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷവും കുടിയേറ്റം വര്‍ധിക്കുകയാണ് ചെയതത്. അനധികൃത കുടിയേറ്റത്തിന് പുറമെ നിയമപരമായ കുടിയേറ്റവും വ്യാപകമായാതാണ് വിമര്‍ശനമുയരുന്നത്. ബ്രക്‌സിറ്റിന് ശേഷം മൈഗ്രേഷന്‍ നിയന്ത്രിക്കാന്‍ അധികാരം ലഭിച്ചെങ്കിലും അത് ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്ന വിമര്‍ശനവും വ്യാപകമാണ്. ഇതോടെയാണ് കുടിയേറ്റ നിയന്ത്രണത്തിന്റെ സാധ്യതകള്‍ ഉറപ്പിച്ചുകൊണ്ട് ഇമിഗ്രേഷന്‍ മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.