സെൽഫികള്‍ ജീവനെടുക്കുന്നു; പൊതുജനാരോഗ്യ പ്രശ്നമായി കണക്കാക്കി നിയന്ത്രണം വേണമെന്ന് ഗവേഷകർ

സെൽഫി എടുക്കുന്നതിനോടുള്ള ആളുകളുടെ അമിതമായ ഭ്രമത്തെ നിസ്സാരമായി കാണരുതെന്നും ഒരു പൊതുജനാരോഗ്യ പ്രശ്നമായി ഇതിനെ പരിഗണിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഗവേഷകർ. ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ആളുകളുടെ സെൽഫി എടുക്കാനുള്ള അമിതമായ ഭ്രമം ഒരു പൊതുജന ആരോഗ്യപ്രശ്നമായി കണക്കാക്കേണ്ടതുണ്ടെന്ന നിഗമനത്തിൽ എത്തിയത്. 2011 മുതൽ അമേരിക്കയിലും ഓസ്ട്രേലിയയിലുമായി നടത്തി വന്ന വിവിധ പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 2023 സെപ്റ്റംബറിലാണ് ജേണൽ ഓഫ് മെഡിക്കൽ ഇന്‍റർനെറ്റ് റിസർച്ചിൽ ഈ പഠനം പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി സെൽഫി എടുക്കുന്നതിനിടയിൽ മരണപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവാണ് ഇത്തരത്തിൽ ഒരു പഠനത്തിലേക്ക് നയിച്ചത്. സെൽഫിയുമായി ബന്ധപ്പെട്ട ഉണ്ടായ മരണങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തത് സെൽഫി എടുക്കുന്നതിനിടയിൽ ഉയരങ്ങളിൽ നിന്ന് വീണാണെന്ന് പഠനം കണ്ടെത്തി. കൂടാതെ സ്മാർട്ട് ഫോണുകളുടെയും ആപ്പുകളുടെയും അനിയന്ത്രിതമായ ഉപയോഗം അപകടകരമാണെന്നും ഗവേഷണം ചൂണ്ടിക്കാണിക്കുന്നു.

സെൽഫി ഭ്രമത്തിലൂടെ അപകടത്തിൽപ്പെട്ടതും മരണപ്പെട്ടതുമായ ഇരകളുടെ ശരാശരി പ്രായം 22 വയസ്സാണെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ഇരകളാകുന്നതിൽ കൂടുതലും യുവതികളാണ്. സെൽഫി അപകടസാധ്യതകൾ ഒരോ രാജ്യത്തിനനുസരിച്ച് വ്യത്യസ്തമാണെന്ന് ഗവേഷകർ പറഞ്ഞു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അസാധാരണ മരണങ്ങളിൽ കൂടുതലും ആളുകൾ കൂട്ടമായും അല്ലാതെയും ജലാശയങ്ങളിൽ വീണുണ്ടാകുന്ന അപകടങ്ങൾ മൂലമാണെന്നും പഠനത്തിൽ പറയുന്നു. അതേസമയം അമേരിക്കയിലും ഓസ്ട്രേലിയയിലും ആളുകളുടെ അപകടമരണങ്ങളിൽ കൂടുതലും ഉയരങ്ങളിൽ നിന്നും വീണുള്ളതാണ്. ഇത്തരം അപകടങ്ങളിലേക്ക് ആളുകളെ നയിക്കുന്ന ഒരു പ്രധാന കാരണം സെൽഫി ഭ്രമം ആണെന്നാണ് പഠനം പറയുന്നത്.

അതുകൊണ്ടുതന്നെ ഇതിനെ ഒരു പൊതുജനാരോഗ്യ പ്രശ്നമായി പരിഗണിച്ച് ആളുകൾക്ക് ബോധവൽക്കരണം നൽകേണ്ടത് അത്യാവശ്യമാണെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. അപകടങ്ങളുടെ നിരക്ക് കുറയ്ക്കാൻ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും അല്ലാതെയും ഉള്ള അപകട മേഖലകളിൽ സെൽഫി നിയന്ത്രണ സോണുകൾ നടപ്പിലാക്കണമെന്നും പഠനത്തിൽ പറയുന്നു. ട്രെയിനുകളിലും മറ്റു വാഹനങ്ങളിലും നിന്നുള്ള അപകടകരമായ രീതിയിലുള്ള സെൽഫി എടുക്കലുകൾ നിയമപരമായി നിയന്ത്രണ വിധേയമാക്കണമെന്നും പഠനം വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമേ ആളുകൾക്ക് നവമാധ്യമങ്ങളിലൂടെയും മറ്റും ആവശ്യമായ ബോധവൽക്കരണം നൽകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.