മാനന്തവാടി മുനിസിഫ് കോടതിയിലെ സര്‍ക്കാര്‍ വിഭാഗം വക്കീല്‍ തസ്തികയില്‍ നിയമിക്കുന്നതിനായി യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പേര്, മേല്‍വിലാസം, വയസ്, ജനന തീയതി, മൊബൈല്‍ നമ്പര്‍, ഇ.മെയില്‍ ഐ.ഡി, യോഗ്യത, അഭിഭാഷകരായുള്ള പ്രവൃത്തി പരിചയം, എന്റോള്‍മെന്റ് നമ്പറും തീയതിയും എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയും നവംബര്‍ 30ന് വൈകിട്ട് 5 നകം ജില്ലാ കളക്ടര്‍ക്ക് നല്‍കണം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിര താമസക്കാരും സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തല്‍പ്പരരും ആയിരിക്കണം. നിയമനം 1978 ലെ കെ.ജി.എല്‍.ഒ. നിയമത്തില്‍ പരാമര്‍ശിച്ച പ്രകാരമുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250







