കിംഗ് ഖാന്റെ മകന് സ്കൂളിലെ വാർഷിക ഫീസ് 20 ലക്ഷം; എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ളവർക്ക് ഫീസ് പ്രതിമാസം 4.48 ലക്ഷം; 11, 12 ക്ലാസുകളിൽ പ്രതിമാസ ഫീസ് 9.65 ലക്ഷം: ബോളിവുഡ് വമ്പൻമാരുടെ മക്കൾ പഠിക്കുന്ന മുംബൈയിലെ സ്കൂൾ ഏതെന്ന് അറിയാമോ?

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ഹിന്ദി സിനിമാ വ്യവസായത്തിലെ കിംഗ് ഖാനായിട്ടാണ് താരം അറിയപ്പെടുന്നതും. ഇപ്പോള്‍ താരത്തിനൊപ്പം മക്കളും സിനിമയിലേക്ക് ചുവടുറപ്പിച്ച്‌ കഴിഞ്ഞിരിക്കുകയാണ്. മൂത്തമകന്‍ ആര്യന്‍ ഖാന്‍ സംവിധാനത്തിലേക്കും മകള്‍ സുഹാന ഖാന്‍ അഭിനയത്തിലേക്കുമാണ് തിരിഞ്ഞിരിക്കുന്നത്.

സുഹാനയുടെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ഇതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നതും. അതേ സമയം ഷാരൂഖ് ഖാന്റെ ഇളയമകന്‍ അബ്രാമിനെ കുറിച്ചുള്ള ചില വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

1991-ല്‍ വിവാഹിതരായ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും മൂന്ന് മക്കളാണ്. മൂത്തമകന്‍ ആര്യനും സുഹാനയ്ക്കും ശേഷം മൂന്നാം തവണ വാടക ഗര്‍ഭധാരണത്തിലൂടെയാണ് മൂന്നാമത്തെ മകനായ അബ്രാമിന് ജന്മം കൊടുക്കുന്നത്. പല സെലിബ്രിറ്റികളെയും പോലെ, ഷാരൂഖ് ഖാന്റെ മകന്‍ അബ്രാം പഠിക്കുന്നതും ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സ്‌കൂളുകളിലൊന്നിലാണ്. അവിടുത്തെ താരപുത്രന്റെ ഫീസ് തന്നെ എല്ലാവരെയും ഞെട്ടിക്കുന്നൊരു തുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുംബൈയിലെ ഏറ്റവും പ്രശസ്ത സ്‌കൂളായ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അബ്രാം. മുന്‍പ് അബ്രാം സ്‌കൂളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതും അത് കാണാന്‍ ഷാരൂഖ് അടക്കമുള്ള കുടുംബാംഗങ്ങള്‍ സ്‌കൂളില്‍ എത്തുന്നതിന്റെയുമൊക്കെ വീഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ താരപുത്രന്റെ സ്‌കൂളിലെ വിശേഷങ്ങളാണ് വൈറലാവുന്നത്.ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഫീസ് ഘടന ഓരോ ക്ലാസ്സിലും വ്യത്യാസമാണ്. വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ എല്‍കെജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ളവരുടെ പ്രതിമാസ ഫീസ് 1.70 ലക്ഷം രൂപയാണ്. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ 4.48 ലക്ഷവും, 11, 12 ക്ലാസുകളിലെ ക്ലാസ് ഫീസ് ഏകദേശം 9.65 ലക്ഷവുമാണെന്നാണ് അറിയുന്നത്.

സ്‌കൂളിന്റെ ഫീസ് ഘടന അനുസരിച്ച്‌, അബ്രാമിന്റെ പ്രതിമാസ ഫീസ് 1.70 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഇത് വാര്‍ഷത്തിലേക്ക് വരുമ്ബോള്‍ ഏകദേശം 20.40 ലക്ഷം രൂപയായിരിക്കും. 2003-ല്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി സ്ഥാപിച്ചതാണ് ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍. പിന്നീടത് ഇന്ത്യയിലെ തന്നെ പ്രമുഖ സ്‌കൂളുകളില്‍ ഒന്നായി കണക്കാക്കപ്പെട്ടു. ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ മക്കളെല്ലാവരും ഇവിടെയാണ് പഠിക്കുന്നത്.

1,30,000 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ വിദ്യാലയം ആധുനിക സൗകര്യങ്ങളും സമഗ്രമായ അധ്യാപനവും ഉള്‍ക്കൊള്ളുന്നതാണ്. മികച്ച സജ്ജീകരണങ്ങളുള്ള ക്ലാസ് മുറികള്‍, ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത കളിസ്ഥലങ്ങള്‍, ഇന്റര്‍നെറ്റ് സൗകര്യം, പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ഡ് ചെയ്ത ക്ലാസുകള്‍, ടെറസ് ഗാര്‍ഡന്‍, ടെന്നീസ് കോര്‍ട്ടുകള്‍, ആക്ടിവിറ്റി സെന്റര്‍ എന്നിങ്ങനെ ഏഴ് നില കെട്ടിടമാണ് സ്‌കൂള്‍.

ഷാരൂഖ് ഖാന്റെ മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവര്‍ മാത്രമല്ല, ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. ഇതുകൂടാതെ ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും മകന്‍ ആസാദ് റാവു ഖാന്‍,അന്തരിച്ച നടി ശ്രീദേവിയുടെ മക്കളായ ജാന്‍വി കപൂര്‍, ഖുഷി, സെയിഫ് അലി ഖാന്റെ മക്കളായ സാറ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍, സച്ചിന്റെ മക്കളായ സാറ ടെണ്ടുല്‍ക്കര്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഈ സ്‌കൂളുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.