കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി.മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും, നിലവിൽ ആരും കസ്റ്റഡിയിൽ ഇല്ലെന്നും സംഭവം നടന്ന സ്ഥലത്ത് നിന്നും രക്ത സാമ്പിൾ പരിശോധിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി അറിയിച്ചു.മാറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല.സ്ത്രീകളാരും സംഘത്തിൽ ഉണ്ടായിരുന്നില്ല.രാവിലെ 9.15ഓടു കൂടിയാണ് പോലീസുമായി ഏറ്റുമുട്ടൽ ഉണ്ടായത്.സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുന്നവരെ കുറിച്ച് അറിയിക്കാൻ സമീപ ജില്ലകളിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. 18 അംഗങ്ങളാണ് തണ്ടർബോൾട്ട് സംഘത്തിൽ ഉണ്ടായിരുന്നത്.വേൽമുരുകന്റെ പേരിൽ ഏഴ് യുഎപിഎ കേസുകൾ വയനാട്ടിൽ നിലവിലുണ്ട്.ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്. പി ബെന്നിക്കാണ് അന്വേഷണ ചുമതല.

കൺസ്യൂമർഫെഡ് സബ്‍സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും
കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും






