തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ ഇനി മുതല്‍ ആഹാരം വരെ ലഭിക്കും. കെഎസ്‌ആര്‍ടിസിയുമായി ചേര്‍ന്ന് മില്‍മ തുടങ്ങിയ കഫെയ്ക്ക് പിന്നാലെയാണ് കുടുംബശ്രീയുടെ പുതിയ സംരംഭത്തിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കം കുറിച്ചത്.
കിഴക്കേക്കോട്ടയില്‍ ആരംഭിച്ച പിങ്ക് കഫേയ്ക്കുള്ള ബസ് കെഎസ്‌ആര്‍ടിസി നല്‍കി. റെസ്റ്റോറന്റ് മാതൃകയിലേക്ക് ബസ് മാറ്റിയതും കെഎസ്‌ആര്‍ടിസിയാണ്. എന്നാല്‍ മറ്റ് ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്കുകളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കുടുംബശ്രീയാണ് ചെയ്തത്. അഞ്ച് പേരടങ്ങുന്ന യുവശ്രീ സംരംഭത്തെയാണ് കിഴക്കേക്കോട്ടയിലെ കഫേ നടത്തുന്നത്. പ്രധാനമായും ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങളും സസ്യ-മാംസ വിഭവങ്ങളും ഊണുമെല്ലാം ഈ കഫേ വഴി ലഭ്യമാകും. ഒരു സമയം പത്ത് പേര്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഈ ബസ്സിലുണ്ട്. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം. കെഎസ്‌ആര്‍ടിസിയുമായി ചേര്‍ന്ന് നടത്തുന്ന പരീക്ഷണം വിജയിക്കുമെന്നും മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.