കർഷക ക്ഷേമനിധി ബോർഡ്‌ : കർഷകർക്ക്‌ 5000 രൂപ പെൻഷൻ പദ്ധതിയുമായി സര്‍ക്കാർ.

തിരുവനന്തപുരം : കർഷക ക്ഷേമനിധി ബോർഡിലൂടെ കർഷകർക്ക്‌ കുറഞ്ഞത്‌ 5000 രൂപയെങ്കിലും പെൻഷൻ നൽകുന്ന പദ്ധതി സർക്കാർ ആലോചിക്കുന്നു. ബോർഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക്‌ അന്തിമ അനുമതി ലഭിക്കുന്നതോടെ വിവിധ ആനുകൂല്യങ്ങൾക്ക്‌ അപേക്ഷ ക്ഷണിക്കും. നിലവിൽ കർഷക പെൻഷൻ വാങ്ങുന്നവരെ ക്ഷേമനിധി സ്‌കീമിൽ ലയിപ്പിക്കും. 1400 രൂപവീതം 2,57,116 കർഷകർക്ക്‌ പെൻഷൻ ഇപ്പോൾ നൽകുന്നുണ്ട്‌.
അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്‌ക്കുകയും 60 വയസ്സ്‌ പൂർത്തിയാക്കുകയും ചെയ്‌ത കർഷകർക്ക്‌ അംശാദായത്തിന്‌ ആനുപാതികമായി പെൻഷൻ നൽകും. നിലവിൽ 250 രൂപവരെയുള്ള അംശാദായത്തിന്‌ തുല്യതുക സർക്കാർ, ക്ഷേമനിധിയിലേക്ക്‌ അടയ്‌ക്കും.
കേരള കർഷക ക്ഷേമനിധിയുടെ ആദ്യ ബോർഡ്‌ യോഗം ചേർന്നു. മൂന്ന്‌ മേഖലയിൽ ഓഫീസ്‌ തുറക്കാൻ തീരുമാനമായി. തൃശൂരാണ്‌ ബോർഡിന്റെ ആസ്ഥാനം. തൃശൂരിനു പുറമെ തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഒാരോ മേഖലാ ഓഫീസ്‌ തുറക്കും. പ്രവർത്തനങ്ങൾ സജീവമാകുന്നതോടെ എല്ലാ ജില്ലയിലും ഓഫീസുണ്ടാകും. തെക്കൻ കേരളത്തിലെ മേഖലാ ഓഫീസ്‌ തിരുവനന്തപുരത്താണ്‌. വടക്കൻ കേരളത്തിലെ ഓഫീസ്‌ അടുത്ത യോഗത്തിൽ തീരുമാനിക്കും. യോഗത്തിൽ ബോർഡ്‌ ചെയർമാൻ ഡോ. പി രാജേന്ദ്രൻ അധ്യക്ഷനായി. മന്ത്രി വി എസ്‌ സുനിൽകുമാർ പങ്കെടുത്തു.

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

ഗതാഗത നിയന്ത്രണം

വൈത്തിരി – തരുവണ റോഡിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ (ഡിസംബർ 29, 30) ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

കൺസ്യൂമർഫെഡ് സബ്‍സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും

കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.