പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുസ്ലീം ലീഗിൻ്റെ ശക്തി കേന്ദ്രമായ പേരാലിൽനിന്നും വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കെ.എം.സി.സി. പ്രവർത്തകരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാൻ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സിയുടെയും ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും നിർദ്ധേശ പ്രകാരം ശാഖാ യൂത്ത് ലീഗ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ തീരുമാനിച്ചു. നാട്ടിലെ നേതാക്കക്കളും വിദേശ പ്രതിനിധികളും കൂടിയാലോജിച്ച് കമ്മിറ്റിയെ കണ്ടെടത്തുകയും, സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ശിഹാബ് കടവണ്ടി അധ്യക്ഷനായ പരിപാടിയിൽ മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.മൊയ്ദു ഉദ്ഘാടനം ചെയ്തു. ദമ്മാം യൂണിവേഴ്സിറ്റി അധ്യാപകൻ അബൂട്ടി മാസ്റ്റർ ശിവപുരം മുഖ്യ പ്രഭാഷണം നടത്തി.
അലി റഹ്മാനി, സി കെ നിസാം, റസാഖ് അണക്കായി എൻ പി ഷംസുദ്ധീൻ, ആസ്യ ചേരാപുരം, സി കെ നവാസ്, ഷമീർ കാഞ്ഞായി, ഈന്തൻ ഹാരിസ് കെ എസ് ഇബ്രാഹിം, നിസാർ ചക്കര, ബഷീർ മക്ക, സമദ് പുതുശ്ശേരി, മുനീർ മുണ്ടക്കുറ്റി, സി കെ അബൂബക്കർ സി കെ മമ്മുട്ടി, പി കെ ശംസുദ്ധീൻ എന്നിവർ പങ്കെടുത്തു.

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും
ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ







