എല്ലാ പിഎച്ച്സികളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മന്ത്രി കെ കെ ശൈലജ.

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ .
ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തില്‍ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അതില്‍ 500ലധികം കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രമായി മാറും.
കെട്ടിടം പൂര്‍ത്തിയാകാന്‍ അല്‍പം കാലതാമസം എടുക്കുമെങ്കിലും എല്ലായിടത്തും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ തുടങ്ങാനാണ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 38 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം ജില്ലയില്‍ 6, കൊല്ലം 3, പത്തനംതിട്ട 2, ആലപ്പുഴ 4, കോട്ടയം 1, എറണാകുളം 6, തൃശൂര്‍ 7, പാലക്കാട് 2, മലപ്പുറം 3, കോഴിക്കോട് 1, കണ്ണൂര്‍ 3 എന്നിങ്ങനെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമായത്.
കോവിഡ് പശ്ചാത്തലത്തില്‍ എല്ലാവരും സെല്‍ഫ് ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണ്. എല്ലാവരും കഴിവതും വീട്ടിലിരിക്കണം. ജോലിക്കോ മറ്റ് അത്യാവശ്യങ്ങള്‍ക്കോ പോകേണ്ടവര്‍ മാത്രം പുറത്തിറങ്ങണം. സ്വയം രോഗം പകരുന്ന സാഹചര്യവും മറ്റുള്ളവര്‍ക്ക് രോഗം പകര്‍ത്തുന്ന സാഹചര്യവും ഉണ്ടാക്കരുത്. ബുദ്ധിമുട്ടിക്കുന്ന കോവിഡ് വാര്‍ത്തകളാണ് ലോകത്തെമ്പാടുനിന്നും വരുന്നത്. പനി വന്ന് പോകുന്ന പോലെ ആരും കരുതരുത്. അത് വന്ന് കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കും. മരണം പോലും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ആശങ്ക വേണ്ടെങ്കിലും നല്ല ജാഗ്രത വേണം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, എ.സി. മൊയ്തീന്‍, കെ. രാജു, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ചീഫ് വിപ്പ് കെ. രാജന്‍, മണ്ഡലാനുസരണം എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.