കോവിഡ് കേസുകൾ കുറയുമ്പോഴും ജാഗ്രത തുടരണം:മുഖ്യമന്ത്രി

കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലും നമ്മുടെ ജാഗ്രത കൂടുതൽ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണ നിർബാധം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒരേസമയം ചികിത്സിയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധി വന്നത് ഒക്ടോബർ 24നാണ്. 97,417 പേർ ആ ദിവസം ചികിത്സയിലുണ്ടായിരുന്നു. അതിനു ശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതായാണ് കാണുന്നത്.

ഓരോ ദിവസത്തേയും കണക്ക് തൊട്ടുമുൻപുള്ള ആഴ്ചയിലെ അതതു ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നു മുതൽ 10 ശതമാനം വരെ കുറവു കാണുന്നുണ്ട്. ഇന്നലത്തെ കണക്കുകൾ നോക്കിയാൽ കഴിഞ്ഞ ചൊവ്വാഴ്ചയിലെ ആക്റ്റീവ് കേസുകളേക്കാൾ 10 ശതമാനത്തോളം കുറവാണ്. ഇത്തരത്തിലുള്ള പ്രവണത ഇത്രയധികം ദിവസങ്ങൾ തുടർച്ചയായി കാണിക്കുന്നത് ആദ്യമായാണ്.

ഈ കണക്കുകൾ കാണുമ്പോൾ രോഗം പതുക്കെ പിൻവലിയുകയാണോ എന്നൊരു തോന്നൽ വന്നേക്കാം. അതിന്റെ ഭാഗമായി മുൻകരുതകലുകളിൽ വീഴ്ച വരുത്തരുത്. നിരവധി സ്ഥലങ്ങളിൽ രോഗം ഒരു തവണ ഉച്ചസ്ഥായിയിൽ എത്തിയതിനു ശേഷം ഇടവേള പിന്നിട്ട് വീണ്ടും ആദ്യത്തേക്കാൾ മോശമായ രീതിയിൽ ഉയരുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അതുപോലൊരു സാഹചര്യമുടലെടുത്താൽ രോഗമേൽപ്പിക്കുന്ന ആഘാതം നിയന്ത്രണാതീതമായി വളരും.

കോവിഡ് മാറുന്ന ആളുകളിൽ രോഗസമയത്ത് ഉടലെടുത്ത വിഷമതകൾ മരണകാരണമായേക്കാം. ചിലരിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാനോ, ഹൃദയാഘാതത്തിലേക്ക് നയിക്കാനോ സാധ്യതയുണ്ടാകാം. അല്ലെങ്കിൽ രോഗവുമായി പൊരുതുന്നതിന്റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യും. അവയവങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ കാരണമുണ്ടാകുന്ന അവശതകൾ ദീർഘകാലം നിലനിൽക്കുന്ന പോസ്റ്റ്കോവിഡ് സിൻഡ്രോം എന്ന അവസ്ഥ ഒരു ശതമാനം ആളുകളിലും കാണുന്നുണ്ട്. അതിനാൽ മരണ നിരക്ക് കുറവാണെന്നു കരുതി രോഗത്തെ ആരും നിസ്സാരവൽക്കരിക്കരുത്.

രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കാനും ബ്രേയ്ക്ക് ദ ചെയിൻ ക്യാമ്പയ്ൻ കരുതലോടെ മുന്നോട്ടു കൊണ്ടുപോകാനും ശ്രദ്ധിക്കണം. കോവിഡ് ബാധിച്ച ആളുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം ആളുകളെ നമ്മുടെ മുൻകരുതലുകൾ കാരണം കോവിഡ് വരാതെ കാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മൾ ഓരോരുത്തരും കാണിക്കുന്ന ജാഗ്രത നിരവധി മനുഷ്യരുടെ ജീവനാണ് സുരക്ഷിതമാക്കുന്നത്.

കോവിഡ് മുക്തി നേടിയവർക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.

പോസ്റ്റ് കോവിഡ് സിൻഡ്രോം അവസ്ഥയുള്ളവരുടെ പരിശോധനകൾക്കായുള്ള പ്രത്യേക സംവിധാനമാണിത്. എല്ലാ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെയാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കുക. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും റഫറൽ ക്ളിനിക്കുകളും പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മെലിഞ്ഞിരിക്കുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ ഇല്ലെന്ന് കരുതേണ്ട;5 ലക്ഷണങ്ങളിലൂടെ കൊളസ്ട്രാള്‍ ഉണ്ടെന്ന് മനസിലാക്കാം…

മെലിഞ്ഞിരിക്കുന്നവര്‍ കൊളസ്‌ട്രോള്‍ ഇല്ലാത്തവരാണെന്നും വണ്ണമുള്ളവര്‍ക്കാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് എന്നുമാണോ കരുതിയിരിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. വണ്ണമുള്ളവരെയും മെലിഞ്ഞവരെയും ഒരുപോലെ കൊളസ്ട്രാള്‍ ബാധിക്കാം. കൊളസ്‌ട്രോള്‍ അധികമായാല്‍ അത് ധമനികളെ ചുരുക്കുകയും ഹൃദ്‌രോഗം, പക്ഷാഘാതം, മറ്റ് നിരവധി

ജില്ലാ പഞ്ചായത്ത് തലപ്പത്ത് ഇക്കുറി വനിതയെത്തും; അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ പട്ടിക പ്രഖ്യാപിച്ചു

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പറേഷൻ എന്നിവയുടെയും അധ്യക്ഷ സ്ഥാനം വിവിധ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ

ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമേറുന്ന യുപിഐ; ഒക്‌ടോബറില്‍ റെക്കോർഡ് ഇടപാടുകള്‍, 27 ലക്ഷം കോടി രൂപയിലധികം മൂല്യം

ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ പണമിടപാടുകള്‍ അതിവേഗം വികസിക്കുകയാണ്. യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾ ഒക്‌ടോബര്‍ മാസത്തില്‍ റെക്കോർഡ് ഉയരത്തിലെത്തി എന്ന് എന്‍പിസിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കഴിഞ്ഞ

സപ്ലൈകോയിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവില്‍ കാർഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ് നൽകുന്നത്. സബ്സിഡി ഇതര ശബരി

ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും

കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍

അടുക്കളയിലെ വായു മലിനീകരണത്തിലും ശ്രദ്ധവേണം? കരുതലില്ലെങ്കിൽ ചർമത്തിൻ്റെ തിളക്കത്തെ ബാധിച്ചേക്കാം

സ്ത്രീകളാണ് ഏറ്റവും കൂടുതൽ സമയം അടുക്കളയിൽ ചിലവഴിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. പുതിയകാലത്ത് ആണുങ്ങളും പാചകം ഇഷ്ടപ്പെടുന്നവരാണ്. അപ്പോൾ ഈ പറയാൻ പോകുന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചേ തീരു… പൊരിച്ച ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ, ഗ്രില്ലിങ് പോലുള്ള

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.