പടിഞ്ഞാറത്തറ പാണ്ടം കോട് പ്രദേശത്ത് പേ പട്ടിയുടെ ആക്രമണം. നിരവധി ആളുകൾക്ക് കടിയേറ്റു.ഒന്നര വയസുള്ള കുട്ടി അടക്കം നിരവധി ആളുകൾക്ക് പരിക്ക്. പട്ടിയെ പിടികൂടാൻ സാധിച്ചിട്ടില്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
പരിക്കേറ്റവരെ ചെന്നലോട് പിഎച്സിയിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുന്നു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്