“മാസ് ലുക്കും പഞ്ച് ഡയലോഗും”: ആരാധകർക്ക് വിരുന്നൊരുക്കി മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ സ്പെഷ്യൽ ടീസർ

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പുതുവര്‍ഷദിനസമ്മാനമായി മോഹൻലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ’ കിടിലന്‍ ടീസര്‍ റിലീസ് ചെയ്തു. മലയാള മനോരമയിലൂടെയാണ് 30 സെക്കൻഡുള്ള ടീസര്‍ പുറത്തുവിട്ടത്.മാസ് ഗെറ്റപ്പിലുള്ള വാലിബന്റെ ലുക്കും പഞ്ച് ഡയലോഗുമാണ് ടീസറിനെ വേറിട്ടതാക്കുന്നത്.അകത്താരാ എന്ന വാലിബന്റെ ചോദ്യത്തിന് അകത്ത് ദേവി എന്നു പറയുന്നതും, അപ്പുറത്ത് വാലിബന്‍ എന്നു പറയുന്നതുമാണ് ടീസറില്‍. 30 സെക്കന്റില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ശൈലിയിലാണ് അവതരണം.

”ആയിരക്കണക്കിനാളുകള്‍, മണ്ണും പൊടിയും ചൂടും നിറഞ്ഞ പ്രയാസമേറിയ ലൊക്കേഷനുകള്‍. കഠിനാധ്വാനം. ഇത് സിനിമയ്ക്ക് അപ്പുറത്തേക്കുള്ള യാത്രയാണ്. അപൂര്‍വമായി ജീവിതത്തില്‍ വരുന്ന അനുഭവമാണ്. ലിജോ ജോസ് പെല്ലിശേരിയുടെ മാജിക്കാണിത്.”-മോഹൻലാല്‍ പറയുന്നു.

ഒരു അഭ്യാസിയുടെ ജീവിതം ബുദ്ധ സന്യാസികള്‍ക്കു സമാനമായ ജീവിതസാഹചര്യത്തില്‍ പറയുന്ന ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ട വാലിബൻ. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്.

സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലൈക്കോട്ടൈ വാലിബൻ 2024 ജനുവരി 25 ന് തിയറ്ററുകളിലെത്തും.പിആര്‍ഓ പ്രതീഷ് ശേഖര്‍.ജോണ്‍ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ച്വറി, സരിഗമ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ചിത്രം. 25നു തിയറ്ററുകളിലെത്തും.

ബിഹാറില്‍ ബിജെപിയുടെ ആദ്യത്തെ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു.

ബിഹാറില്‍ നിതീഷ് യുഗം അവസാനിച്ചു. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സയ്യിദ് അദാ ഹാസ്‌നൈന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി നേതാക്കളും സഖ്യകക്ഷികളും ചടങ്ങില്‍

ശ്വാസനാളത്തിൽ പാൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം; മരിച്ചത് അതിഥി തൊഴിലാളികളുടെ പെൺകുഞ്ഞ്

പാലക്കാട്: ശ്വാസനാളത്തിൽ പാൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. അസമിൽ നിന്നെത്തിയ അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 8 ഓടെയാണ് സംഭവം.

സ്വർണാഭരണ പ്രേമികൾക്കിത് നല്ല ‘കണി’ അല്ല; ഇന്നും വിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാമിന് സ്വർണത്തിന് 130 രൂപ വർധിച്ച് 14,240 രൂപയായി. ഒരു പവന് 1040 രൂപ വർധിച്ച് 1,13, 920 രൂപയായതായി കേരള ഗോൾഡ്

അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി

വെൺമണി: മാനന്തവാടി എക്സൈസ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ രഞ്ജിത് സി.കെയും സംഘവും ചേർന്ന് വെൺമണി കാമ്പട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി. തേക്കുംകാട്ടിൽ ടി.ജെ

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കി കുറയ്ക്കാൻ തീരുമാനമായില്ല, മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോലും എത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ആക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതു ഭരണ വകുപ്പ് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച്

ഇറാനുമുള്ള രണ്ടാംഘട്ട ചർച്ചകൾ രണ്ട് ദിവസത്തിനകം? യുദ്ധം തീർന്നേക്കുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ വീണ്ടും പാകിസ്താനിൽ നടക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡ‍ോണൾഡ് ട്രംപ്. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഘട്ട ചർച്ച നടക്കുമെന്ന് ട്രംപ് സൂചന നൽകിയതായാണ് റിപ്പോർട്ട്. ഇതിനിടെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.