തിരുവനന്തപുരം : കോവിഡിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യ കിറ്റില്‍ ഡിസംബറില്‍ കൂടുതല്‍ ഇനങ്ങള്‍. ക്രിസ്മസിന്റെ ഭാഗമായ സ്പെഷ്യല്‍ കിറ്റില്‍ 11 ഇനമുണ്ടാകും. കൂടുതല്‍ ഇനങ്ങളുള്‍പ്പെടുത്തി കിറ്റ് നല്‍കാന്‍ ഉത്തരവിറക്കി.
കടല–-500 ഗ്രാം, പഞ്ചസാര –-500 ഗ്രാം, നുറുക്ക് ഗോതമ്ബ്–- 1 കിലോ, വെളിച്ചെണ്ണ–- അര ലിറ്റര്‍, മുളക് പൊടി–- 250 ഗ്രാം, ചെറുപയര്‍–-500 ഗ്രാം, തുവരപ്പരിപ്പ്–-250 ഗ്രാം, തേയില–- 250 ഗ്രാം, ഉഴുന്ന്–-500 ഗ്രാം, ഖദര്‍ മാസ്ക്–- രണ്ട്, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്മസ്കിറ്റ്. -എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കും.