കൽപ്പറ്റ: മാവോയിസ്റ്റുകളുടെ വനത്തിനുള്ളിലെ സാന്നിധ്യം ആദിവാസി സമൂഹത്തിന് ദോഷമല്ലാതെ ഗുണം ചെയ്യുന്നില്ലന്ന് ഗോത്രമഹാ സഭ സംസ്ഥാന കോഡിനേറ്റർ എം. ഗീതാനന്ദന്ദൻ. മാവോയിസ്റ്റ് വേൽമുരുകന്റെ മരണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മാവോയിസ്റ്റും പോലീസും കാടിറങ്ങിയാൽ മാത്രമെ ആദിവാസി സമൂഹത്തിന് രക്ഷയുണ്ടാകൂ. എന്നാൽ ഇപ്പോൾ നടന്ന കൊലപാതകം ഭരണകൂട ഭീകരത തന്നെയാണ്. മാവോയിസ്റ്റുകളുടെ ഇപ്പോഴത്തെ പ്രവർത്തന രീതികൾക്ക് പ്രസക്തിയില്ല. ആദിവാസി ക്ഷേമത്തിന് വേണ്ടി ഒരു മാവോയിസ്റ്റ് പ്രസ്ഥാനവും പ്രവർത്തിക്കുന്നില്ലന്നും ഗീതാനന്ദൻ പറഞ്ഞു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






