ഭാവി അമ്മായിഅമ്മ സീനാണ് ഗയ്‍സ്, നമ്മ ഒളിച്ചോടുവാണ്; യുവതിയുടെ പോസ്റ്റിന് വൻ സപ്പോർട്ട്

രണ്ട് വ്യക്തികൾ തമ്മിൽ‌ ഒരുമിച്ച് ജീവിക്കുന്നതാണ് വിവാഹം എന്നൊക്കെ പറയുമെങ്കിലും രണ്ട് കുടുംബങ്ങൾ കൂടി അതിൽ പങ്കുചേരുന്നുണ്ട്. അതിനാൽ തന്നെ ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ മാത്രം സ്വരച്ചേർച്ചയുണ്ടായിട്ട് കാര്യമില്ല. വീട്ടുകാർ സീനാണെങ്കിൽ ജീവിതം മൊത്തം കുളമാകാൻ അത് മതി. അതുപോലെ ഒരു യുവതി തന്റെ ഭാവി അമ്മായിഅമ്മയെ കുറിച്ച് എഴുതിയിട്ട പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

റെഡ്ഡിറ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവച്ചത്. തന്റെ ഭാവി അമ്മായിഅമ്മ തന്നെ വെറുക്കുന്നു. അതുകൊണ്ട് താനും തന്റെ ഭാവിവരനും കൂടി ഒളിച്ചോടാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് യുവതി പറയുന്നത്. ഇത്തരം സാഹചര്യങ്ങളെയും ഇത്തരം അമ്മായിഅമ്മമാരേയും എങ്ങനെ നേരിടാം എന്നും യുവതി ചോദിക്കുന്നുണ്ട്.

അമ്മായിഅമ്മ ഒരിക്കലും തന്നോട് പൊസിറ്റീവായി ഒരു ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല. എപ്പോഴും തന്നെ ഇകഴ്ത്താനാണ് അവർ ശ്രമിക്കുന്നത് എന്നും യുവതി തന്റെ പോസ്റ്റിൽ പറയുന്നു. തീർന്നില്ല, തന്റെ ഭാവിവരൻ അവരോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ തന്നെ ഇഷ്ടമല്ല എന്ന് അവർ സമ്മതിച്ചു. തന്റെ വരനെ എപ്പോഴും അവർ നിയന്ത്രിക്കാൻ ശ്രമിക്കും. തന്റെ കൂടെ എവിടെയെങ്കിലും വന്നാൽ ഫോണിൽ വിളിച്ചുകൊണ്ടേയിരിക്കും. അദ്ദേഹം ഫോൺ എടുക്കാതിരുന്നാൽ അതിനും തന്നെ കുറ്റം പറയും എന്നും പോസ്റ്റിൽ പറയുന്നു. തന്നോട് നിരന്തരം മോശമായി പെരുമാറിയാൽ വീട്ടുകാരുമായി ബന്ധം സൂക്ഷിക്കില്ല എന്ന് തന്റെ ഭാവി വരൻ അവരെ അറിയിച്ചിരുന്നു എന്നും അവർ പറയുന്നുണ്ട്.

ഒരുപാടുപേർ യുവതിയുടെ പോസ്റ്റിൽ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇത്തരം അമ്മായിഅമ്മമാരെ സഹിക്കുക വലിയ പാടുതന്നെ എന്നാണ് മിക്കവരുടേയും അഭിപ്രായം. ഒപ്പം, പലരും യുവതിയോട് സഹതപിച്ചു. എന്നാൽ, ഒളിച്ചോടുകയൊന്നും വേണ്ട. വിവാഹം നടത്തുക. ഒപ്പം അമ്മായിഅമ്മയെ പേരിനൊന്ന് ക്ഷണിച്ചാൽ മാത്രം മതി എന്നാണ് ഭൂരിഭാഗം പേരും യുവതിയെ ഉപദേശിച്ചത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.