മാതൃകയായി ജനകീയ സേവനം;എ.ഡി.എം എന്‍.ഐ.ഷാജു നാളെ പടിയിറങ്ങുന്നു

സിവില്‍ സര്‍വീസിലെ ജനകീയ സേവനത്തിന് പ്രശംസനേടിയ വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്‍.ഐ.ഷാജു നാളെ (ബുധന്‍) സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. ആസ്പിരേഷണല്‍ ജില്ല ദേശീയതല മുന്നേറ്റം തുടങ്ങി വയനാട് ജില്ലയുടെ ഒട്ടേറെ വികസന മുന്നേറ്റങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിനൊപ്പം കര്‍മ്മനിരതമായിരുന്നു എന്‍.ഐ.ഷാജുവിന്റെ സേവനം. റവന്യുവകുപ്പിലെയും സാധാരക്കാരുടെ ഇതര വിഷയങ്ങളിലെയും ഫയലുകളുടെ വേഗത്തിലുള്ള തീര്‍പ്പാക്കല്‍ തുടങ്ങി മാതൃകാപരമായ ഇടപെടലിന് വയനാട് ജില്ലാ ഭരണകൂടത്തിന് സംസ്ഥാനതലത്തില്‍ 2022 ലെ മികച്ച കളക്‌ട്രേറ്റ് ബഹുമതി ലഭിച്ചിരുന്നു. ജില്ലാ കളക്ടര്‍, എ.ഡി.എം ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ പരിശ്രമത്തിലാണ് ഈ പുരസ്‌കാരം ജില്ലയെ തേടിയെത്തിയത്. വില്ലേജ് ഓഫീസുകള്‍ മുതല്‍ താഴെത്തട്ടില്‍ നിന്നും ഫയലുകളുടെ ഏകീകരണം കാര്യക്ഷമമായി നടത്താനും എ.ഡി.എം എന്ന നിലയില്‍ എന്‍.ഐ.ഷാജുവും അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു. സാധരണക്കാര്‍ക്കെല്ലാം എളുപ്പം പ്രാപ്യമാകുന്ന സേവനകാലയളവുകള്‍ എന്‍.ഐ.ഷാജുവിനെയും വ്യത്യസ്തനാക്കിയിരുന്നു. ജില്ലയിലെ കോവിഡ്, നിപ പ്രതിരോധം, പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കിയ എ.ബി.സി.ഡി ക്യാമ്പ്, ജില്ലയില്‍ എക്കാലത്തെക്കാളും മുന്നേറിയ പട്ടയ വിതരണം, ഭൂപ്രശ്‌നങ്ങളുടെ പരിഹാരം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജില്ലയിലെ സുപ്രധാന മേഖലകളില്‍ നടത്തിയ ഇടപെടലുകളെല്ലാം ശ്രദ്ധേയമായിരുന്നു. രണ്ടരവര്‍ഷത്തോളം തുടര്‍ച്ചയായി വയനാട് ജില്ലയുടെ എ.ഡി.എം പദവി വഹിച്ച ബഹുമതിയും എന്‍.ഐ.ഷാജുവിന് സ്വന്തമാണ്. മാനന്തവാടി അഞ്ചുകുന്നില്‍ വില്ലേജ് അസിസ്റ്റന്റായയിരുന്നു സര്‍വീസ് തുടക്കം. മാനന്തവാടി സബ് കളക്ടര്‍ ഓഫീസില്‍ പത്ത് വര്‍ഷം സേവനമനുഷ്ഠിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി വില്ലേജ് ഓഫീസര്‍, ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി കളക്ടര്‍, ആര്‍.ഡി.ഒ, റിട്ടേണിങ്ങ് ഓഫീസര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. 34 വര്‍ഷത്തെa സേവനകാലയളവിന് ശേഷമാണ് എ.ഡി.എം പദവിയില്‍ നിന്നും എന്‍.ഐ.ഷാജു പടിയിറങ്ങുന്നത്. മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂള്‍ അധ്യാപിക റെന്‍സി മാത്യുവാണ് ഭാര്യ. ചെന്നൈ ആര്‍മി സ്‌കൂള്‍ അധ്യാപിക അനീന ഷാജു, എം.എസ്.സി വിദ്യാര്‍ത്ഥിനി അന്ന ഷാജു എന്നിവരാണ് മക്കള്‍. സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്ന എന്‍.ഐ.ഷാജുവിന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നാളെ യാത്രയയപ്പ് നല്‍കും.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.