മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ എല്ലാ അങ്കണവാടികള്‍ക്കും കിച്ചണ്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കിച്ചന്‍ സ്റ്റാന്‍ഡ്, ഇഡ്ഡലി കുക്കര്‍, ദോശ തവ എന്നിവയാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ നിര്‍വഹിച്ചു. പട്ടാണികൂപ്പ് അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിസ്‌റ മുനീര്‍ അധ്യക്ഷയായി. വാര്‍ഡ് അംഗം ജോസ് നെല്ലേടേം, അങ്കണവാടി ടീച്ചര്‍ കെ റംല, എ.ഡി.എസ് പ്രതിനിധി ആനി ചെമ്പക്കര, ആശാവര്‍ക്കര്‍ റസിയ മുസ്തഫ, തോമസ് അത്തിമുറ്റം, എ.എല്‍.എം.സി കമ്മിറ്റി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍