രാഷ്ട്രീയത്തിലിറങ്ങി, വിജയ് സിനിമ മതിയാക്കുന്നു; അവസാന ചിത്രം ഇതായിരിക്കും.!

ചെന്നൈ:ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് തമിഴ് സൂപ്പര്‍താരം ദളപതി വിജയ് തന്‍റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. രാഷ്ട്രീയം തനിക്ക് ഹോബിയല്ലെന്ന് പ്രഖ്യാപിച്ച വിജയ് തന്‍ സിനിമ രംഗത്ത് നിന്നും വിട്ട് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്ന സൂചനയാണ് ഇന്ന് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ നല്‍കുന്നത്.

തമിഴ് വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉടലെടുത്തത്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. അതേ സമയം 2026 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമാക്കുന്നത്.

അതേ സമയം തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും വിലയേറിയ താരമായ വിജയിയുടെ സിനിമ കരിയര്‍ എന്താകും എന്നത് ഏറെ ചര്‍ച്ചയാകുന്നുണ്ട്. നിലവില്‍ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

ഈ ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി താന്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ വിജയ് പറയുന്നു. തന്‍റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കും എന്നാണ് വിജയ് കത്തില്‍ പറയുന്നത്. പിന്നീട് പൂര്‍ണ്ണമായും ജനസേവനത്തിലായിരിക്കും എന്നും വിജയ് പറയുന്നു.

അടുത്ത വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയ് ഡിവിവി എന്റര്‍ടെയ്‍ൻമെന്റിന്റെ ചിത്രത്തില്‍ നായകനായേക്കും എന്നാണ് ഒരു പുതിയ റിപ്പോര്‍ട്ട്.രാജമൗലിയുടെ ആര്‍ആര്‍ആര്‍ നിര്‍മിച്ചത് ഡിവിവി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ ആണ്. ഡിവിവി ദനയ്യ നിര്‍മിച്ച് വരാനിരിക്കുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്ന അപ്‍ഡേറ്റുകള്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

ദ ഗോട്ട് റിലീസായിട്ടേ പുതിയ ചിത്രത്തില്‍ ദളപതി വിജയ് എത്തുകയുള്ളൂ എന്ന് വ്യക്തമാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്.

അതേ സമയം വിജയിയുടെ വരാനിരിക്കുന്ന ചിത്രം ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയതിനാല്‍ ദളപതി വിജയ് ആരാധകര്‍ ആവേശത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തില്‍ വിജയ് രണ്ട് വേഷങ്ങളില്‍ എത്തുമ്പോള്‍ നടനെ ചെറുപ്പമാക്കുന്നത് ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

സൗജന്യ തൊഴില്‍ പരിശീലനം

ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്

ഗൂഗിള്‍ മാപ്പ് ചതിച്ചാശാനേ! റോഡും തോടും തിരിച്ചറിയാനാകാത്ത വിധം വെള്ളക്കെട്ട്, പേട്ടയിൽ യൂബര്‍ കാര്‍ കാനയിൽ വീണു.

കൊച്ചി: കനത്ത മഴയിൽ കൊച്ചിയിലെ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തില്‍ വെള്ളക്കെട്ട് മൂലമുള്ള ദുരിതം തുടരുന്നതിനിടെ തൃപ്പുണിത്തുറ പേട്ടയിൽ യൂബര്‍ ടാക്സി കാര്‍ കാനയിൽ വീണു. യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ ഗൂഗിള്‍ മാപ്പുമിട്ട് പോകുന്നതിനിടെയാണ്

മെസിയെ കൊണ്ടുവരാൻ പണം അടച്ചു; ഇനി വന്നില്ലെങ്കില്‍ കരാര്‍ ലംഘനം, നിയമനടപടി; റിപ്പോർട്ടർ ടിവി എംഡി

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീനന്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വ്യക്തവും കൃത്യവുമായ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്‌ബോള്‍

യു.പി സ്‌കൂള്‍ ടീച്ചര്‍ കൂടിക്കാഴ്ച

വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ -മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 707/2023) തസ്തികയിലേക്ക് ഓഗസ്റ്റ് ആറിന് കൂടിക്കാഴ്ച നടത്തുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.