ജില്ലയിലെ ആദ്യ ഓട്ടികെയര്‍ വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ് നൂല്‍പ്പുഴയില്‍

ജില്ലയിലെ ആദ്യ ഓട്ടികെയര്‍ വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍. ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റാണ് നൂല്‍പ്പുഴയില്‍ ആരംഭിച്ചത്. ഓട്ടിസം, ന്യുറോ സംബന്ധമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് നൈപുണി വികസനത്തിന് സഹായമാവുകയാണ് ഓട്ടികെയര്‍ വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ്. വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമിലൂടെ ദൈനംദിന സാഹചര്യങ്ങള്‍ കൃത്രിമബുദ്ധി ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുകയും ജീവിതം മെച്ചപ്പെടുത്തുന്നതിനാവശ്യമായ കഴിവുകളില്‍ പരിശീലനം നല്‍കുകയാണ് യൂണിറ്റിന്റെ ലക്ഷ്യം. കുട്ടികളുടെ സാമൂഹിക-മാനസിക-ഭൗതിക വികാസം മെച്ചപ്പെടുത്തുകയാണ് യൂണിറ്റിലൂടെ. നിലവില്‍ യൂണിറ്റിന്റെ സഹായത്തോടെ ഓട്ടിസം-മാനസിക-ചലന-സംസാര വൈകല്യമുള്ളവര്‍ക്ക് ചികിത്സ നല്‍കി വരുന്നുണ്ട്. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഇ-ഹെല്‍ത്ത് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ആരോഗ്യ സ്ഥാപനമാണിത്. ഫിസിയോതെറാപ്പി യൂണിറ്റ്, റോബോര്‍ട്ടിംഗ് ആംസ്, പീഡിയാട്രിക് ഫിസിയോ തെറാപ്പി, ടെലിമെഡിസിന്‍ സംവിധാനം, ഹെല്‍ത്ത് ക്ലബ്, ജിം പാര്‍ക്ക് തുടങ്ങി ആരോഗ്യ മേഖലയില്‍ ഹൈ ടെക് സംവിധാനങ്ങള്‍ ഒരുക്കി മാതൃകയാവുകയാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം. പത്ത് ലക്ഷം രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തത്.

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

ചൂട് അതിരൂഷം, കുപ്പിവെള്ളവും ഐസും സൂക്ഷിക്കണം…; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും

ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ, തീരുമാനം ഉടൻ

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഈ മാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക.വിലവർദ്ധനയില്‍ തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.