വീഡിയോ ചിത്രീകരണത്തിനെത്തിയ യുവാവ് വധുവിന്റെ അനുജത്തിയുമായി സ്ഥലം വിട്ടു; തട്ടിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍

കല്യാണ ചടങ്ങുകള്‍ ചിത്രീകരിക്കാന്‍ എത്തിയ വീഡിയോ ഗ്രാഫര്‍ വധുവിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമായി ഒളിച്ചോടി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബീഹാറിലെ അഹിയാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുജാഫര്‍ പുരയിലാണ് സംഭവം. രണ്ടു ദിവസം മുമ്പാണ് ഒരു യുവതിയുടെ കല്ല്യാണ ചടങ്ങുകള്‍ നടന്നത്. വധുവിന്റെ മാതൃസഹോദരനാണ് കല്യാണ ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിന് വീഡിയോഗ്രാഫറെ ഏര്‍പ്പാടാക്കിയത്.

കല്ല്യാണത്തിന് തലേന്നാള്‍ തന്നെ വീഡിയോ ചിത്രീകരണത്തിന് ഇയാള്‍ എത്തുകയും ചെയ്തു. എല്ലാ ചടങ്ങുകളും ചിത്രീകരിച്ച വീഡിയോ ഗ്രാഫര്‍ രണ്ടുദിവസം വധുവിന്റെ വീട്ടില്‍ തങ്ങി. പിന്നീട് തിരികെ പോവുകയും ചെയ്തു. ഇതിന് ശേഷമാണ് വധുവിന്റെ പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ കാണാനില്ലെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. വീഡിയോ ഗ്രാഫര്‍ തട്ടിക്കൊണ്ടു പോയതായി സംശയിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.