കൽപ്പറ്റ ശ്രീമാരിയമ്മൻ ദേവീ ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ കൊടിയേറ്റി.
പ്രധാന ദിവസമായ ശനിയാഴ്ച ഉച്ചക്ക് പ്രസാദ ഊട്ട് വൈകുന്നേരം 6.15-ന് ദീപാരാധന 7 മണിക്ക് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും മറ്റ് കലാപരിപാടികളും
7-ാം തീയതി ഞായറാഴ്ച രാവിലെ 5.30-ന് വിശേഷാൽ പൂജകൾ , രാവിലെ 9 മണിക്കും ഉച്ചക്ക് ശേഷം 3 മണിക്കും ശിങ്കാരിമേളം വൈകു. 5.30-ന് മാരിയമ്മൻ ക്ഷേത്ര മാതൃ സമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിരക്കളി. 6.30-ന് ദീപാരാധന 7 മണിക്ക് തായമ്പക, 7.30 – മുതൽ കാഴ്ച വരവുകൾക്കുള്ള സ്വീകരണം. രാത്രി 12-ന് നഗര പ്രദക്ഷിണ ഘോഷയാത്ര ഏപ്രിൽ 8-ന് പുലർച്ചെ 3 മണിക്ക് കനലാട്ടം 4 – മണിക്ക് ഗുരുസി ‘ 5.30-ന് ഗണപതി ഹോമം വിശേഷാൽ പൂജകൾ വൈകുന്നേരം 6.30 -ന് ദീപാരാധന 7 മണിക്ക് കരകം ഒഴുക്കൽ നട അടക്കൽ, 7.30 ന് വനപൂജ എന്നിവ നടക്കും.